Asianet News MalayalamAsianet News Malayalam

കാലാവസ്​ഥ വ്യതിയാനം; രാജ്യം വറുതിയിലേക്കെന്ന്​ റിപ്പോർട്ടുകൾ

Climate change costs India 10 billion every year Government
Author
First Published Aug 18, 2017, 9:15 AM IST

ന്യൂഡൽഹി: കാലാവസ്​ഥാമാറ്റം രാജ്യത്തെ ഉൽപ്പാദനമേഖലയിൽ കനത്ത പ്രത്യാഘാതങ്ങൾക്ക്​ വഴിവെക്കുന്നുവെന്ന്​ കണ്ടെത്തലുകൾ. പ്രതിവർഷം പത്ത്​ ബില്യൺ ഡോളറി​ൻ നഷ്​ടമാണ്​ ഇൗ മേഖലയിൽ സംഭവിക്കുന്നത്​. അതായത്​ 6418 കോടിയോളം രൂപയുടെ നഷ്​ടം. 2020ഒാടെ ഇതി​ൻ്റെ തീവ്രത വർധിക്കും. കാർഷിക ഉൽപ്പാദനത്തിൽ സമീപവർഷങ്ങളിൽ നേരിയ കുറവായിരിക്കുമെങ്കിലും 2100 ആകു​മ്പോഴേക്കും ഇത്​ 1040 ശതമാനമായിരിക്കുമെന്നാണ്​ കാർഷിക മന്ത്രാലയം പാർലമെൻ്ററി കമ്മിറ്റിക്ക്​ നൽകിയ റിപ്പോർട്ടിൽ പറയുന്നത്​.

ഗോതമ്പ്​, അരി, എണ്ണക്കുരു, പയറുവർഗങ്ങൾ, പഴം, പച്ചക്കറി എന്നിവയുടെ കൃഷിയിൽ നിന്നുള്ള ആദായം വർഷങ്ങളായി കുറഞ്ഞുവരികയാണ്​. ഇതിന്​ പുറമെ വരുന്ന കാലാവസ്​ഥ മാറ്റം കർഷകരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക്​ കൊണ്ടുപോകുന്നു. കാർഷികാദായത്തിലെ ഏറ്റക്കുറച്ചിലുകളെ നേരിടാൻ വ്യത്യസ്​ത കൃഷി രീതികൾ അനിവാര്യമാമെണന്നുമാണ്​ റിപ്പോർട്ടിൽ പറയുന്നത്​. 

അരി ഉൾപ്പെടെയുള്ള ധാന്യങ്ങളുടെ ഉൽപ്പാദനത്തിൽ നേരിടുന്ന വെല്ലുവിളി അയൽരാജ്യമായ ചൈനയോട്​ പോലും താരതമ്യം ചെയ്യാൻ കഴിയില്ല. കാലാവസ്​ഥമാറ്റത്തെ തുടർന്ന്​ ഉൽപ്പാദനത്തിലുണ്ടായികൊണ്ടിരിക്കുന്ന കുറവ്​ ഇന്ത്യയെ പാൽ, പയറുവർഗങ്ങൾ എന്നിവയുടെ പ്രധാന ഇറക്കുമതി രാജ്യമാക്കി മാറ്റുമെന്നാണ്​ ആശങ്ക.

2030 ആകു​മ്പോഴേക്കും രാജ്യത്ത്​ ഉൽപ്പാദിപ്പിക്കുന്നതി​ലും 65 മില്ല്യൺ ടൺ ഭക്ഷ്യധാന്യങ്ങൾ അധികമായി വേണ്ടിവരുമെന്നാണ്​ കണക്കുകൾ പറയുന്നത്​. ഏറ്റവും സാമ്പത്തിക സർവെ പ്രകാരം കാലാവസ്ഥാ വ്യതിയാനത്തിലൂടെ ഒമ്പത്​ മുതൽ പത്ത്​ വരെ ബില്യൺ ഡോളറി​ൻ്റെ നഷ്​ടമാണ്​ ഇന്ത്യക്കുണ്ടാകുന്നത്​. ഇതിൽ 80 ശതമാനം നഷ്​ടവും ഇൻഷൂറൻസില്ലാത്തതാണ്​. 

Follow Us:
Download App:
  • android
  • ios