Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം; ഡിപി വേള്‍ഡ് കൂടുതല്‍ പദ്ധതികളുമായി കേരളത്തിലേക്ക്

വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്‍റെ പ്രവര്‍ത്തനങ്ങളിലെ പുരോഗതിയാണ് കമ്പനിയെ ഇത്തരമൊരു വലിയ നിക്ഷേപത്തിന് പ്രേരിപ്പിക്കുന്നത്. 

CM visit to UAE; DP world ready to invest in kerala
Author
Dubai - United Arab Emirates, First Published Oct 22, 2018, 10:07 AM IST

ദുബായ്: യുഎഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമുഖ പോര്‍ട്ട് മാനേജ്മെന്‍റ് കമ്പനികളിലൊന്നായ ഡിപി വേള്‍ഡുമായി നടത്തിയ ചര്‍ച്ച ഫലപ്രദം. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കൊച്ചി കേന്ദ്രികരിച്ച് ഒരു ലോജിസ്റ്റിക്സ് പാര്‍ക്ക് വികസിപ്പിച്ചെടുക്കാന്‍ ഡിപി വേള്‍ഡ് താല്‍പര്യമറിയിച്ചു. 

വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്‍റെ പ്രവര്‍ത്തനങ്ങളിലെ പുരോഗതിയാണ് കമ്പനിയെ ഇത്തരമൊരു വലിയ നിക്ഷേപത്തിന് പ്രേരിപ്പിക്കുന്നത്. കമ്പനി താല്‍പര്യമറിയിച്ചതിനെ തുടര്‍ന്ന് ലോജിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് വേണ്ട സ്ഥലം തെരഞ്ഞെടുത്ത് നല്‍കാമെന്ന് മുഖ്യമന്ത്രിയും പിണറായി വിജയന്‍ ഉറപ്പ് നല്‍കി.

കേരള ഉള്‍നാടന്‍ ജലഗതാഗത മേഖലയിലെ വികസനത്തിനും ഡിപി വേള്‍ഡ് താല്‍പര്യമറിയിച്ചു. കാസര്‍കോട് -തിരുവനന്തപുരം വരെയുളള ഉള്‍നാടന്‍ ജലഗതാഗത്തിന്‍റെ സര്‍വ്വസാധ്യതകളും ഉപയോഗിച്ചുകൊണ്ട് 2020 ഓടെ ഈ സ്വപ്ന പദ്ധതി പൂര്‍ത്തീകരിക്കാന്‍ വേണ്ട ഇടപെടലുകളുകള്‍ക്കും ഡിപി വേള്‍ഡ് താല്‍പര്യമറിയിച്ചു. 

Follow Us:
Download App:
  • android
  • ios