Asianet News MalayalamAsianet News Malayalam

പെട്രോള്‍-ഡീസല്‍ വിലയില്‍ നേരിയ കുറവ്

decrease in fuel price
Author
First Published Feb 18, 2018, 6:26 PM IST

തിരുവനന്തപുരം: റോക്കറ്റ് പോലെ കുതിച്ച ഇന്ധനവിലയ്ക്ക് താല്‍കാലിക സ്‌റ്റോപ്പ്. കഴിഞ്ഞ ഒന്‍പത് ദിവസമായി സംസ്ഥാനത്തെ പെട്രോള്‍-ഡീസല്‍ വിലതുടര്‍ച്ചയായി വില കുറയുകയാണ്. 

എന്നാല്‍ നാമമാത്രമായ വിലക്കുറവേ പൊതുജനത്തിന് കിട്ടിയിട്ടുള്ളൂ എന്നത് മറ്റൊരു കാര്യം. ഒന്‍പത് ദിവസം തുടര്‍ച്ചയായി വില കുറഞ്ഞിട്ടും പെട്രോള്‍ വിലയില്‍ 1 രൂപ 31 പൈസയുടേയും ഡീസല്‍ വിലയില്‍ 1 രൂപ 64 പൈസയുടേയും കുറവേ ഉണ്ടായിട്ടുള്ളൂ. 

തിരുവനന്തപുരത്തെ ഇന്നത്തെ പെട്രോള്‍ വില- 75.95 ഡീസല്‍ വില - 67.92

Follow Us:
Download App:
  • android
  • ios