money
By Web Desk | 04:56 PM April 04, 2018
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

Highlights

ഇന്നലെ പവന് 240 രൂപ കൂടിയിരുന്നു.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് നേരിയ തോതില്‍ കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ പവന് 240 രൂപ കൂടിയിരുന്നു. പവന് 22,760 രൂപയും ഗ്രാമിന് 2,845 രൂപയുമാണ് നിരക്ക്. രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,334 ഡോളറാണ് വില.
 

Show Full Article


Recommended


bottom right ad