Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

gold rate 17 11 2017
Author
First Published Nov 17, 2017, 4:54 PM IST

സംസ്ഥാനത്ത് മൂന്ന് ദിവസമായി സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 22,000 രൂപയിലും ഗ്രാമിന് 2775 രൂപയിലുമാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 31 ഗ്രാമിന്‍റെ ഒരു ട്രോയ് ഔൺസിന് 1,282 ഡോളറാണ് ആഗോള വിപണിയിലെ വില.

കഴിഞ്ഞ മാസം പവന് 22,360 രൂപ വരെ സ്വര്‍ണ്ണവില ഉയര്‍ന്നിരുന്നിരുന്നു. ഈ മാസം തുടക്കത്തില്‍ 22,000 രൂപയായിരുന്നുവെങ്കിലും പിന്നീട് ഒരു ഘട്ടത്തില്‍ 21,920 രൂപയായി കുറഞ്ഞു. അതിന് ശേഷമാണ് വീണ്ടും വില കൂടിയത്.

Follow Us:
Download App:
  • android
  • ios