Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്

ഡിസംബര്‍ 11 നായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 23,680 രൂപയായിരുന്നു 11 ലെ സ്വര്‍ണ്ണ വില.

gold rate in Kerala decline
Author
Thiruvananthapuram, First Published Dec 31, 2018, 12:03 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമാണ് ഇന്നത്തെ നിരക്ക്.     

ഗ്രാമിന് 2,945 രൂപയും പവന് 23,560 രൂപയുമായിരുന്നു ഡിസംബര്‍ 28 ലെ സ്വര്‍ണ്ണ നിരക്ക്. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്. 

ഡിസംബര്‍ 11 നായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 23,680 രൂപയായിരുന്നു 11 ലെ സ്വര്‍ണ്ണ വില. ഗ്രാമിന് 2,960 രൂപയും. ആഗോളവിപണിയിൽ 31 ഗ്രാം ട്രോയ് ഔൺസിന്റെ വില മാറ്റമില്ലാതെ തുടരുന്നു. 1157.08 ഡോളറാണ് നിരക്ക്.

Follow Us:
Download App:
  • android
  • ios