Asianet News MalayalamAsianet News Malayalam

ജി.എസ്.ടി കെണി; ഗള്‍ഫിലേക്കുള്ള പച്ചക്കറി കയറ്റുമതി കുറഞ്ഞു

gst hits vegetable export to gulf
Author
First Published Nov 23, 2017, 5:11 PM IST

ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ ഇടിവ്. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നുമായി നടന്ന പച്ചക്കറി കയറ്റുമതിയില്‍ 25 മുതല്‍ 40 ശതമാനം വരെയാണ് ഇടിവ് വന്നെന്നാണ് കയറ്റുമതിക്കാര്‍ പറയുന്നത്

കേരളത്തിലെ വിമാനത്താവളില്‍ നിന്നും നിത്യേന ശരാശരി 300 മുതല്‍ 320 ടണ്‍വരെ പച്ചക്കറിയാണ് കയറ്റി  അയച്ചിരുന്നത്. ഇപ്പോള്‍ ഇത് 210 മുതല്‍ 250 ടണ്‍ വരെയായി കുറഞ്ഞിരിക്കുന്നു. പച്ചക്കറികള്‍ക്ക് ചരക്ക് സേവന നികുതി ബാധകമല്ലെങ്കിലും വിമാനക്കമ്പനികള്‍ ജി.എസ്.ടി  ഈടാക്കുന്നുണ്ട്. ഒരു കിലോ പച്ചക്കറി കയറ്റി അയക്കുന്നതിന് ഈടാക്കുന്ന 45 രുപക്ക് പുറമെ 18 ശതമാനം ജി.എസ്.ടിയും അടക്കണം. ജി.എസ്.ടി തുക 20 ദിവസത്തിനകം ഏജന്‍സിക്ക് തിരിച്ച് കിട്ടേണ്ടതാണ്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും  പണമൊന്നും  കയറ്റുമതിക്കാര്‍ക്ക് കിട്ടിയില്ല.

മൂന്ന് മാസത്തിലേറെയായി കയറ്റുമതിക്കാര്‍ക്ക് കിട്ടാനുള്ള തുക തന്നെ 250 കോടിയധികം  വരുമെന്നും ഇവര്‍ പറയുന്നു. പതിയ ഓര്‍ഡറുകള്‍ ഒന്നും സ്വീകരിക്കാതെ അത്യാവശ്യസാധനനങ്ങല്‍ മാത്രം അയച്ച് പിടിച്ചു നില്‍ക്കുകയാണ്. കയറ്റുമതി കുറഞ്ഞതോടെ ഗള്‍ഫിലും ഇന്ത്യന്‍ പച്ചക്കറികള്‍ക്ക് ക്ഷാമം നേരിട്ടു തുടങ്ങിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios