Asianet News MalayalamAsianet News Malayalam

പകുതി പൊതുമേഖലാ സ്ഥാപനങ്ങളും ഈ വര്‍ഷം ലാഭത്തിലെത്തുമെന്ന് ധനമന്ത്രി

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ നാല്‍പത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ എട്ടെണ്ണം മാത്രമേ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ഈ സാന്പത്തിക വര്‍ഷത്തോടെ ഇരുപത് സ്ഥാപനങ്ങള്‍ ലാഭത്തിലാവും. 

half of the govt under taking companies will run on profit
Author
Thiruvananthapuram, First Published Jan 31, 2019, 9:58 AM IST

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുതുജീവന്‍ ലഭിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്. പൊതുമേഖലയില്‍ സ്വകാര്യവത്കരണം സര്‍ക്കാര്‍ അജന്‍ഡയല്ലെന്നും എന്നാല്‍ സ്വകാര്യസംരഭകരുമായുള്ലള സഹകരണം ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ നാല്‍പത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ എട്ടെണ്ണം മാത്രമേ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ഈ സാന്പത്തിക വര്‍ഷത്തോടെ ഇരുപത് സ്ഥാപനങ്ങള്‍ ലാഭത്തിലാവും. വിറ്റുവരവ് 2800 കോടിയില്‍ നിന്നും 3200 രൂപയായി ആയി ഉയരും.  123 കോടി നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ 160 കോടി ലാഭത്തിലാവും. 

സ്വകാര്യ നിക്ഷേപകരെ സര്‍ക്കാര്‍ അകമഴിഞ്ഞു പിന്തുണയ്ക്കും. കെഎസ്ഡിപി 27 കോടി, ട്രാവന്‍ കൂര്‍ ടൈറ്റാനിയം 25കോടി, കെല്‍ട്രോണ്‍ 10 കോടി, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍ 7.5 കോടി എന്നിങ്ങനെ വിവിധ പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ചു. നിലവിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കില്ലെന്നും എന്നാല്‍ ഭാവിയിലുള്ള പൊതുമേഖലാ സംരഭങ്ങളില്‍ സ്വകാര്യ പങ്കാളിത്തം തേടുമെന്നും ധനമന്ത്രി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios