Asianet News MalayalamAsianet News Malayalam

സിയാലിന് ചരിത്ര നേട്ടം; ഒരു സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാര്‍

  • ഒരു സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിച്ച വിമാനത്താവളമെന്ന അപൂര്‍വ്വ നേട്ടമാണ് സിയാല്‍ സ്വന്തമാക്കിയത്.
Historic achievement 1 crore passengers in a financial year

കൊച്ചി:  രാജ്യാന്തര വിമാനത്താവള കമ്പനിയായ സിയാലിന് ചരിത്ര നേട്ടം. ഒരു സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിച്ച വിമാനത്താവളമെന്ന അപൂര്‍വ്വ നേട്ടമാണ് സിയാല്‍ സ്വന്തമാക്കിയത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഈ സമ്പത്തിക വര്‍ഷം 23 ശതമാനം വളര്‍ച്ചയാണ് സിയാല്‍ കൈവരിച്ചത്.

19 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ സിയാല്‍ ഒരു സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമാണ്. 175 പേരുമായി ചെന്നൈയില്‍ നിന്നും ഇന്‍ഡിഗോ വിമാനം പറന്നിറങ്ങിയതോടെയാണ് ഈ നേട്ടം സ്വന്തമായത്.   കഴിഞ്ഞ സാമ്പത്തിക വര്‍ഷം 96.63 ലക്ഷം പേരായിരുന്നു - ആഭ്യന്തര- രാജ്യാന്താര യാത്രക്കാരായെത്തിയത്. ചരിത്ര നേട്ടത്തിലേക്ക് പറന്നിറങ്ങിയ യാത്രക്കാരെ സിയാല്‍ എം.ഡി വി.ജെ കുര്യന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു

ആകെ യാത്രക്കാരില്‍ 11 ശതമനത്തിന്റെ വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷം സിയാലിന് ഉണ്ടായത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലാണ് കുതിച്ചുചാട്ടമുണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം 39.42 ലക്ഷമായിരുന്നത് ഈ വര്‍ഷം 48.43 ശതമാനത്തിലേക്ക് ഉയര്‍ന്നു. 51.64 ലക്ഷമാണ് രാജ്യാന്തര യാത്രക്കാരുടെ എണ്ണം. 25 വിമാനക്കമ്പനികളാണ് നിലവില്‍ സിയാലില്‍ നിന്ന് യാത്ര നടത്തുന്നത്. ആഭ്യന്തര യാത്രക്കാരുടെ വളര്‍ച്ച കണക്കിലെടുത്ത് പുതിയ ടര്‍മിനല്‍ മെയ് മാസം ഉദ്ഘാടനം ചെയ്യുമെന്ന് സിയാല്‍ എം.ഡി വി.ജെ കുര്യന്‍ പറഞ്ഞു. രാജ്യത്ത് മൊത്തം യാത്രക്കാരുടെ കാര്യത്തില്‍ ഏഴാം സ്ഥാനവും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നാലം സ്ഥാനവും സിയാല്‍ സ്വന്തമാക്കിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios