Asianet News MalayalamAsianet News Malayalam

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം; ക്രിക്കറ്റ് ടൂറിസം ലക്ഷ്യമിട്ട് സര്‍ക്കാര്‍

വിരാട് കൊഹ്ലി പോലെയുളള ക്രിക്കറ്റ് താരങ്ങള്‍ വന്നുപോയ നാട്ടിലേക്ക് വരാന്‍ പലരും ആവേശം കണിക്കാറുണ്ട്.

india vs west indies ODI; tourism department in kerala expect cricket tourism
Author
Thiruvananthapuram, First Published Oct 24, 2018, 2:50 PM IST

കൊച്ചി: നവംബര്‍ ഒന്നിന് തലസ്ഥാന നഗരം ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിന് തയ്യാറെടുക്കുമ്പോള്‍ നിരവധി പ്രതീക്ഷകളാണ് ടൂറിസം വകുപ്പിനുളളത്. തിരുവനന്തപുരത്ത് നടക്കുന്ന ക്രിക്കറ്റ് മത്സരത്തെ ടൂറിസം പ്രചാരത്തിനായി ഉപയോഗിക്കാനുളള ശ്രമത്തിലാണ് വകുപ്പ്.

വിരാട് കൊഹ്ലി പോലെയുളള ക്രിക്കറ്റ് താരങ്ങള്‍ വന്നുപോയ നാട്ടിലേക്ക് വരാന്‍ പലരും ആവേശം കണിക്കാറുണ്ട്. ക്രിക്കറ്റ് താരങ്ങളെ കേരളീയ വസ്ത്രങ്ങള്‍ അണിയിച്ച് പ്രചാരം നടത്താന്‍ വകുപ്പിനായാല്‍ രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിന്നുളള ടൂറിസിറ്റുകളുടെ ഒഴുക്കിനെ അത് വര്‍ദ്ധിപ്പിക്കും. 

മുന്‍പും നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ഭാഗമായി ഇത്തരം പ്രചാര പരിപാടികള്‍ സംഘടിപ്പിക്കുകയും ടൂറിസം മേഖലയില്‍ പുരോഗതി ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ലൈവായി മത്സരം അന്തര്‍ദേശീയ തലത്തിലടക്കം സംപ്രേക്ഷണം ചെയ്യുന്നതിലൂടെ തിരുവനന്തപുരത്തിന് പ്രശസ്തി വര്‍ദ്ധിക്കുമെന്നാണ് ടൂറിസം മേഖലയിലുളളവരുടെ പ്രതീക്ഷ. കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനായി തിരുവനന്തപുരം വലിയ ആവേശത്തിലാണ് തയ്യാറെടുക്കുന്നത്. 

Follow Us:
Download App:
  • android
  • ios