Asianet News MalayalamAsianet News Malayalam

തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് രൂപ

  • 2017 ഫെബ്രുവരി 22 ന് ശേഷമുളള ഏറ്റവും വലിയ തകര്‍ച്ചയായിലായിരുന്നു രൂപ
indian rupee rises 26 april

മുംബൈ: 14 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്ന് രൂപ കരകയറുന്നു. നാളുകള്‍ക്ക് ശേഷം ഡോളറിനെതിരെ മികച്ച മുന്നേറ്റമാണ് രൂപയ്ക്ക് ഇന്നുണ്ടായത്.

കഴിഞ്ഞ ദിവസം ഡോളറിനെതിരായി 52 പൈസയുടെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ 66.90 എന്ന നിരക്കിലായിരുന്നു. 2017 ഫെബ്രുവരി 22 ന് ശേഷമുളള ഏറ്റവും വലിയ തകര്‍ച്ചയായിരുന്നു ഇത്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ രൂപയുടെ നിരക്ക് രണ്ടുപൈസ വര്‍ദ്ധിച്ചതോടെ ഓഹരി വിപണികള്‍ ആശ്വാസത്തിലായി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 പൈസയുടെ വര്‍ദ്ധനവ് രൂപയ്ക്കുണ്ടായതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ 66.79 എന്ന നിലയിലേക്ക് മെച്ചപ്പെട്ടു. എണ്ണ വിലയിലുണ്ടാവുന്ന വര്‍ദ്ധനവ്, ആവശ്യ സാധന വിലവര്‍ദ്ധനവ് എന്നിവയാണ് രൂപയെ തളര്‍ത്തുന്ന വസ്തുതകള്‍. 

Follow Us:
Download App:
  • android
  • ios