Asianet News MalayalamAsianet News Malayalam

മൂന്നാം ദിനവും ഓഹരിവിപണിക്ക് ഉണര്‍വ്

ബിഎസ്ഇയിലെ 1009 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1599 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടിസിഎസ്, ഇന്‍ഫോസിസ്, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു

indian stock exchange today
Author
Mumbai, First Published Nov 28, 2018, 5:03 PM IST

മുംബൈ: രാജ്യത്തെ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം വ്യാപാര ദിനത്തിലും ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍.  സെന്‍സെക്‌സ് 204 പോയിന്റ് നേട്ടത്തില്‍ 35716 ലും നിഫ്റ്റി 43 പോയിന്റ് ഉയര്‍ന്ന് 10750 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1009 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1599 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടിസിഎസ്, ഇന്‍ഫോസിസ്, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐഒസി, ഒഎന്‍ജിസി, എല്‍ആന്റ്ടി, ഹിന്‍ഡാല്‍കോ, എസ്ബിഐ, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Follow Us:
Download App:
  • android
  • ios