Asianet News MalayalamAsianet News Malayalam

വെള്ളിയാഴ്ച്ച വ്യാപാരം: ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി

സെൻസെക്സ് 70 ഉം നിഫ്റ്റി 15 ഉം പോയിന്റ് നേട്ടത്തിലാണ് ഇന്നുള്ളത്. സെൻസെക്സ് ഒരു ഘട്ടത്തിൽ 36000 കടന്നു. ഭാരതി എയർടെൽ, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ് എന്നീ ഓഹരികളാണ് ഇന്ന് നേട്ടത്തിൽ വ്യാപാരം നടത്തുന്നത്. ബജാജ് ഓട്ടോ, അദാനി പോർട്ട്സ്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ്. 

indian stock market begin with postive sign
Author
Mumbai, First Published Dec 14, 2018, 11:53 AM IST

മുംബൈ: ആദ്യമണിക്കൂറുകളില്‍ ഓഹരി വിപണിയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ നിക്ഷേപരെ സംബന്ധിച്ച് ശുഭകരമാണ്. വെള്ളിയാഴ്ച്ച വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെയാണ് തുടങ്ങിയത്. സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

സെൻസെക്സ് 70 ഉം നിഫ്റ്റി 15 ഉം പോയിന്റ് നേട്ടത്തിലാണ് ഇന്നുള്ളത്. സെൻസെക്സ് ഒരു ഘട്ടത്തിൽ 36000 കടന്നു. ഭാരതി എയർടെൽ, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ് എന്നീ ഓഹരികളാണ് ഇന്ന് നേട്ടത്തിൽ വ്യാപാരം നടത്തുന്നത്. ബജാജ് ഓട്ടോ, അദാനി പോർട്ട്സ്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ്. ആഗോളവിപണികളില്‍ മിക്കതും ഇന്ന് നഷ്ടത്തിലാണ്. ഡോളറിനെതിരെ 71 രൂപ 72 പൈസയാണ് ഇന്ന് രൂപയുടെ മൂല്യം. 

Follow Us:
Download App:
  • android
  • ios