Asianet News MalayalamAsianet News Malayalam

തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ഓഹരി വിപണി; സെന്‍സെക്സ് 300 പോയിന്‍റ് ഉയര്‍ന്നു

ബാങ്കിംഗ്, ഐടി, മെറ്റൽ തുടങ്ങിയ ഓഹരികളിലെല്ലാം നേട്ടം പ്രകടമാണ്. റിലയൻസ്, ടിസിഎസ്, ഇൻഫോസിസ്, യെസ് ബാങ്ക്, സൺ ഫാർമ, ഇന്ത്യബുൾസ് തുടങ്ങിയ ഓഹരികൾക്ക് ഇന്ന് വലിയ നേട്ടമാണ് ഉണ്ടായത്.

indian stock market optimistic
Author
Mumbai, First Published Dec 27, 2018, 11:51 AM IST

മുംബൈ: ആഗോളവിപണിയുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിലും ഉണർവ്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ സെൻസെക്സ് 300 പോയിന്റോളമാണ് ഉയർന്നത്. നിഫ്റ്റി 10800 ന് മുകളിലെത്തി. 

ബാങ്കിംഗ്, ഐടി, മെറ്റൽ തുടങ്ങിയ ഓഹരികളിലെല്ലാം നേട്ടം പ്രകടമാണ്. റിലയൻസ്, ടിസിഎസ്, ഇൻഫോസിസ്, യെസ് ബാങ്ക്, സൺ ഫാർമ, ഇന്ത്യബുൾസ് തുടങ്ങിയ ഓഹരികൾക്ക് ഇന്ന് വലിയ നേട്ടമാണ് ഉണ്ടായത്.

പവർ ഗ്രിഡ്, ഭാരതി എയർടെൽ, കൊടക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, എച്ച്പിസിഎല്‍, ഭാരത് പെട്രോളിയം എന്നിവ ഓഹരികള്‍ നഷ്ടം നേരിട്ടു. ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നുതുടങ്ങി. ബ്രെൻഡ് ക്രൂഡ് ഓയിൽ ബാരലിന് 54.60 ഡോളറാണ് ഇന്നത്തെ നിരക്ക്. ആഭ്യന്തര കറൻസിയുടെ മൂല്യം ഉയർന്നിട്ടും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ് സംഭവിച്ചു. ഡോളറിനെതിരെ 13 പൈസയാണ് ഇന്ന് ഇടിവുണ്ടായത്. ഡോളറിനെതിരായ വിനിമയത്തിൽ 70.20 എന്ന നിലയിലാണ് ഇന്ന് ഇന്ത്യൻ രൂപയുടെ നിരക്ക്.

Follow Us:
Download App:
  • android
  • ios