Asianet News MalayalamAsianet News Malayalam

ജി.എസ്.ടി: 11 ഇനങ്ങളുടെ നികുതി കുറയ്ക്കണമെന്ന് കേരളം

Kerala Finance Minister to urge traders to shift to post GST prices
Author
First Published Sep 9, 2017, 6:19 AM IST

ഹൈദരബാദ്: ചരക്കുസേവനനികുതി നടപ്പാക്കിയ ശേഷമുള്ള രണ്ടാമത്തെ കൗൺസിൽ യോഗം ഇന്ന് ഹൈദരാബാദിൽ നടക്കും. ജിഎസ്ടി സംബന്ധിച്ച് തീരുമാനമെടുക്കാൻ മന്ത്രിതലസമിതി വേണമെന്ന് കേരളം രേഖാമൂലം ആവശ്യപ്പെടും. 11 നികുതികൾ കുറയ്ക്കണമെന്ന ആവശ്യവും കേരളം കൗൺസിലിൽ ഉന്നയിക്കും.

 ജിഎസ്ടി നടപ്പിലാക്കിയശേഷമുള്ള ആദ്യ കൗൺസിലിൽ യോഗത്തിൽ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിനാൽ ഇന്നത്തെ യോഗം ഏറെ നിർണായകമാണ്. സംസ്ഥാന ധനമന്ത്രിമാർ പങ്കെടുക്കുന്ന അംഗങ്ങളായ കൗൺസിലിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി അധ്യക്ഷതവഹിക്കും.ആഡംബര കാറുകൾക്ക് ചുമത്തേണ്ട സെസ് സംബന്ധിച്ച തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകും. 

ഇഡലി. ദോസ, ബട്ടർ, കിച്ചൺ ഗ്യാസ് ലൈറ്റർ തുടങ്ങി രണ്ട ഡസനോളം സാധനങ്ങളുടെ നികുതി കുറയ്ക്കും എന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്.  ജിഎസ്ടി സംബന്ധിച്ച് തീരുമാനമെടുക്കാൻ മന്ത്രിതലസമിതി വേണമെന്ന് കേരളം രേഖാമൂലം ആവശ്യപ്പെടും. ജി.എസ്.ടി. ക്ക് പിന്നാലെ വിലക്കയറ്റമുണ്ടായ സാഹചര്യത്തിലാണ് കേരളത്തിന്‍റെ ഇടപെടൽ. 

ഉപഭോക്താക്കളെയും വ്യാപാരികളെയും ദോഷകരമായി ബാധിക്കുന്ന 11 നികുതികൾ പൂർണമായി പിൻവലിക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്നതാണ് കേരളത്തിന്റെ പ്രധാന ആവശ്യം. എ.സി ഹോട്ടലിലെ എ.സി മുറിയിൽ ഭക്ഷണം കഴിച്ചാൽ 18 ശതമാനവും അല്ലാത്തിടത്ത് 12 ശതമാനവുമായിരുന്നു ജി.എസ്.ടി. എന്നാൽ എ.സി ഹോട്ടലിൽ എവിടെയിരുന്നു ഭക്ഷണം കഴിച്ചാലും 18 ശതമാനം നികുതിയെന്ന് പിന്നീട് തീരുമാനിച്ചു. ഇത് തിരുത്താൻ കേരളം ആവശ്യപ്പെടുമെന്ന് തോമസ് ഐസക് പറഞ്ഞു. 

പ്ലാസ്റ്റിക് മാലിന്യത്തിനു മേലുള്ള 18% ജിഎസ്ടി കുറയ്ക്കണം, 18 ശതമാനമുള്ള ആയുർവേദമരുന്നുകളുടെ ജിഎസ്ടി അഞ്ചുശതമാനമാക്കണം, തുടങ്ങിയ ആവശ്യങ്ങളും കേരള ധനമന്ത്രി കൗൺസിലിൽ ഉന്നയിക്കും. ജി.എസ്.ടി വരുമ്പോൾ 300 ഓളം ഉൽപന്നങ്ങളുടെയെങ്കിലും വിലകുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതുണ്ടായില്ലെന്നകാര്യം ചൂണ്ടിക്കാട്ടുമെന്നും ഐസക് പറഞ്ഞു.

Follow Us:
Download App:
  • android
  • ios