Asianet News MalayalamAsianet News Malayalam

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ നിര്‍മ്മാണ ചെലവ് കുറച്ച് കിറ്റ്‍കോ

1972 ൽ സ്ഥാപിച്ച കിറ്റ്‍കോയുടെ മൊത്തം വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 19.19 ശതമാനം വർധിച്ച് 60.02 കോടിയായി. വരും വർഷത്തിൽ വരുമാനത്തിൽ 20 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ.

kitco reduced contruction cost for kannur airport
Author
Thiruvananthapuram, First Published Nov 8, 2018, 12:07 PM IST

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണച്ചെലവ് കുറച്ച് പൊതുമേഖല സാങ്കേതിക കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്‍കോ. കമ്പനിക്ക് ഈ സാമ്പത്തിക വർഷം 20 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി കിറ്റ്‍കോ മാനേജിംഗ് ഡയറക്ടർ സിറിയക് ‍‍ഡേവിസ് അറിയിച്ചു.

വിമാനത്താവള നിർമ്മാണത്തിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് കൺസൾട്ടൻസ് സ്ഥാപനമായ കിറ്റ്‍കോ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടി 3 ടെർമിനൽ പൂർത്തിയാക്കിയതിന് ശേഷം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം 50 ശതമാനം കുറഞ്ഞ നിരക്കിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. ചതുരശ്ര മീറ്ററിന് 65000 രൂപ എന്ന എയർപോർട്ട് റെഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്കുള്ളിലാണ് വിമാനത്താവള ടെർമിനൽ പൂർത്തീകരിച്ചത്.

1972 ൽ സ്ഥാപിച്ച കിറ്റ്‍കോയുടെ മൊത്തം വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 19.19 ശതമാനം വർധിച്ച് 60.02 കോടിയായി. വരും വർഷത്തിൽ വരുമാനത്തിൽ 20 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ.

വിവിധ മേഖലകളിലായി 138 പദ്ധതികളാണ് കിറ്റ്‍കോ ഇതുവരെ നടപ്പാക്കിയിട്ടുള്ളത്. വിനോദസഞ്ചാരം, വ്യവസായം. അടിസ്ഥാന സൗകര്യവികസനം, മാനവ വിഭവശേഷി വികസനം എന്നീ മേഖലകളിലായിരുന്നു പ്രധാനമായും കൺസൾട്ടൻസി സേവനം നൽകിയത്. കൊച്ചി ജലമെട്രോ, പബ്ലിക് സ്കൂളുകളുടെ നവീകരണം, മൂന്ന് മെഡിക്കൽ കോളേജുകളുടെ നിർമ്മാണം, കായിക വികസന പദ്ധതികൾ എന്നിവയാണ് കിറ്റ്കോ അടുത്തതായി പൂർത്തിയാക്കാനുള്ള പദ്ധതികൾ.

Follow Us:
Download App:
  • android
  • ios