Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ ഏറ്റവും വേഗം പുരോഗമിക്കുന്ന നഗരം കൊച്ചി

Kochi most prosperous among India first 20 Smart Cities ADB study
Author
First Published Aug 6, 2017, 10:51 AM IST

ദില്ലി: ഇന്ത്യയില്‍ ഏറ്റവും വേഗം പുരോഗമിക്കുന്ന നഗരം കൊച്ചിയാണെന്ന് ഏഷ്യന്‍ വികസന ബേങ്ക്. എഡിബിക്കായി നഗരവികസന മന്ത്രാലയത്തിനുകീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്‌സ് നടത്തിയ പഠനത്തിലാണ് ഇതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.  ദില്ലിയാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്, മൂന്നാം സ്ഥാനത്ത് ലുധിയാനയാണ്. സ്മാർട്ട്സിറ്റികളായി വികസിക്കുന്ന ആദ്യത്തെ 20 നഗരങ്ങളിലെ സൗകര്യങ്ങൾ പഠനവിധേയമാക്കിയാണ് പഠനം നടത്തിയത്.

വിവിധ മേഖലകളില്‍ നിന്നുള്ള സമഗ്രമായ പുരോഗമ സൂചികകള്‍ അടിസ്ഥാനമാക്കിയായിരുന്നു പഠനം. മൾട്ടി-ഡയമെൻഷനൽ പ്രോസ്പരിറ്റി ഇൻഡക്സ്-എം.പി.ഐ അടിസ്ഥാനമാക്കിയായിരുന്നു പഠനം. നഗര ഭരണകൂടത്തിന് കയ്യിലുള്ള വിവരങ്ങള്‍ 2011-ലെ സെൻസസ്, നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ യൂണിറ്റ്തല ഡേറ്റ, വിവിധ റിപ്പോർട്ടുകൾ, നഗരവികസന മന്ത്രാലയമടക്കം വിവിധ മന്ത്രാലയങ്ങളുടെ കൈവശമുള്ള വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തില്‍ 28 മാനദണ്ഡങ്ങളുണ്ടാക്കിയായിരുന്നു പഠനം.

മാനദണ്ഡമായെടുത്ത നാലു വിഭാഗങ്ങളിലെയും പഠനത്തിനൊടുവില്‍ സൂചികയിൽ കൊച്ചി 329.8 പോയന്റ് കരസ്ഥമാക്കിയപ്പോള്‍ ദില്ലി-248.3 പോയിന്റും ലുധിയാന- 173.7 പോയിന്റും നേടി.

കൊച്ചിയുടെ നേട്ടങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ് 

1. അടിസ്ഥാന സൌകര്യങ്ങളില്‍ ഭൌതികവും സാമ്പത്തികവുമായ പുരോഗതി ( റോഡുകളുടെ സാന്ദ്രത, ജലലഭ്യത, കുടിവെള്ളവിതരണശൃംഖല, ഇന്റർനെറ്റ്,തെരുവുവിളക്കുകൾ, ബാങ്കുകളുടെ ലഭ്യത, ജോലിചെയ്യുന്ന സ്ത്രീകൾക്കുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ)
2) വലിയതോതിലുള്ള സാഹൂഹ്യ ആസ്തികള്‍(സിനിമാതിയേറ്ററുകൾ, ലൈബ്രറികള്‍, കമ്യൂണിറ്റിഹാളുകള്‍).
കൊച്ചിയുടെ പോരായ്മകള്‍
3) ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ ( ആസ്പത്രികളിലെ സൗകര്യങ്ങൾ, കിടക്കകളുടെയും ഡോക്ടർമാഎണ്ണം, പ്രസവവാർഡുകൾ, കിടക്കകളുടെ എണ്ണം, പ്രൈമറി, സെക്കൻഡറി സ്കൂളുകളുടെ എണ്ണം, പ്രൊഫഷണൽ സ്ഥാപനങ്ങളുൾപ്പെടെ കോളേജുകളുടെ എണ്ണം)
4) വീടുകളിലെ സൗകര്യങ്ങൾ (ശൗചാലയ, കുളിമുറി സൗകര്യങ്ങൾ, സിമന്റ്തറ, പൈപ്പുവെള്ളത്തിന്റെ ലഭ്യത).
പുരോഗമിക്കുന്ന നഗരങ്ങൾ
 

Follow Us:
Download App:
  • android
  • ios