Asianet News MalayalamAsianet News Malayalam

കൊച്ചി വാട്ടര്‍ മെട്രോ 2019 ഡിസംബറില്‍ യാഥാര്‍ത്ഥ്യമാകും: കെഎംആര്‍എല്‍

കൊച്ചി നഗര ഗതാഗതത്തെ  ഒരൊറ്റ പൊതുഗതാഗത സംവിധാനത്തിന് കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നത്. 2019 ഡിസംബറിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ  കൊച്ചിയിൽ ജലമാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നു. 

kochi water metro will start from December 2019
Author
Kochi, First Published Jan 1, 2019, 12:37 PM IST

കൊച്ചി: ഈ വര്‍ഷം ഡിസംബറില്‍ കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാകുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. പദ്ധതിക്കായി നൂറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകള്‍ വാങ്ങും. 50 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടുകളും പദ്ധതിയുടെ ഭാഗമായി നീറ്റിലിറക്കുന്നുണ്ട്.

കൊച്ചി നഗര ഗതാഗതത്തെ  ഒരൊറ്റ പൊതു ഗതാഗത സംവിധാനത്തിന് കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നത്. 2019 ഡിസംബറിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ  കൊച്ചിയിൽ ജലമാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നു. 

കൊച്ചി മെട്രോയുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുമാത്രമായി മറ്റൊരു കമ്പനി രൂപീകരിക്കും. പുഴകളാലും കായലുകളാലും ബന്ധപ്പെട്ടുകിടക്കുന്ന നഗരത്തെയും സമീപ ജനവാസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന 78 കിലോമീറ്റർ നീളമുളള ജലപാതയാണ് കെ എം ആർ എൽ  രൂപപ്പെടുത്തുന്നത്.

Follow Us:
Download App:
  • android
  • ios