Asianet News MalayalamAsianet News Malayalam

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍: തീരുമാനം വൈകിയേക്കും

New RBI chief unlikely before August meeting
Author
First Published Jul 26, 2016, 12:52 PM IST

ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് രഘുറാം രാജനുശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം വൈകിയേക്കും. ഓഗസ്റ്റ് ഒമ്പതിനു നടക്കുന്ന വായ്പാ നയ പ്രഖ്യാപനത്തിനു ശേഷമേ പുതിയ ഗവര്‍ണര്‍ ആരെന്നു തീരുമാനിക്കൂ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. വേള്‍ഡ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് കൗഷിക് ബസുവിനെയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 

സെപ്റ്റംബര്‍ നാലിനാണ് രഘുരാം രാജന്റെ കാലാവധി അവസാനിക്കുന്നത്. രണ്ടാം ഊഴത്തിനു താന്‍ ഇല്ലെന്ന് കഴിഞ്ഞ ജൂണില്‍ രാജന്‍ വ്യക്തമാക്കിയതോടെയാണ് പിന്‍ഗാമി ആരാകുമെന്ന് ചര്‍ച്ചകള്‍ തുടങ്ങിയത്. 

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ സുബീര്‍ ഗോകര്‍ണ്, എസ്ബിഐ ചെയര്‍പെഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ എന്നിവരാണു ലിസ്റ്റില്‍ ഉള്ളത്. ഇതിലേക്കാണ് ബസുവിന്റെ പേരും ചേര്‍ത്തത്. ജൂലായ് 31ന് വേള്‍ഡ് ബാങ്കില്‍ അദ്ദേഹത്തിന്റെ സേവന കാലാവധി അവസാനിക്കും. 


 

Follow Us:
Download App:
  • android
  • ios