Asianet News MalayalamAsianet News Malayalam

കൊച്ചിയില്‍ നിന്നുള്ള പുതിയ വിമാന സര്‍വ്വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും

ആഴ്ച്ചയില്‍ ആകെ 1,734 സര്‍വ്വീസുകളാകും കൊച്ചിയില്‍ നിന്നുണ്ടാകുക. പ്രതിദിനം ശരാശരി 124 ലാന്‍ഡിങും 124 ടേക് ഓഫും. രാജ്യന്തര സെക്ടറില്‍ മാലി, കുവൈത്ത് എന്നിവടങ്ങളിലേക്ക് ഇന്‍ഡിഗോ പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കും. 

new service from kochi international airport declared
Author
Cochin International Airport (COK), First Published Oct 27, 2018, 5:29 PM IST

കൊച്ചി: കൊച്ചി രാജ്യന്തര വിമാനത്താവളത്തില്‍ നിന്നുള്ള ശീതകാല വിമാന സര്‍വ്വീസുകളുടെ സമയവിവരപ്പട്ടിക നാളെ നിലവില്‍ വരും. 2019 മാര്‍ച്ച് മാസം വരെ കാലാവധിയുളളതാണ് പട്ടിക. കൊച്ചിയില്‍ നിന്ന് ആഭ്യന്തര സെക്ടറില്‍ 21 നഗരങ്ങളിലേക്കും രാജ്യന്തര സെക്ടറില്‍ 16 നഗരങ്ങളിലേക്കും നേരിട്ട് സര്‍വ്വീസുകളുണ്ടാകും. 

ഗോവ, ഭുവനേശ്വര്‍, വിശാഖപട്ടണം, നാഗ്പൂര്‍, ലക്നൗ, ഗുവാഹത്തി എന്നിവടങ്ങളിലേക്ക് പുതിയ സര്‍വ്വീസുകളുണ്ടാകും. ആഭ്യന്തര സെക്ടറില്‍ ഏറ്റവും കൂടുതല്‍ സര്‍വ്വീസുകളുണ്ടാകുക ബാംഗ്ലൂരിലേക്കാവും. നിലവില്‍ കണക്ഷന്‍ സര്‍വ്വീസുകള്‍ മാത്രമുണ്ടായിരുന്ന കൊല്‍ക്കത്ത, ജയപൂര്‍ എന്നിവടങ്ങളിലേക്ക് ഇനിമുതല്‍ നെടുമ്പാശേരിയില്‍ നിന്ന് നേരിട്ട് സര്‍വ്വീസുകളുണ്ടാകും. 

ആഴ്ച്ചയില്‍ ആകെ 1,734 സര്‍വ്വീസുകളാകും കൊച്ചിയില്‍ നിന്നുണ്ടാകുക. പ്രതിദിനം ശരാശരി 124 ലാന്‍ഡിങും 124 ടേക് ഓഫും. രാജ്യന്തര സെക്ടറില്‍ മാലി, കുവൈത്ത് എന്നിവടങ്ങളിലേക്ക് ഇന്‍ഡിഗോ പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കും. എയര്‍ ഏഷ്യയുടെ പുതിയ ക്വാലലംപൂര്‍ സര്‍വ്വീസ് ജനുവരിയില്‍ തുടങ്ങും. 

Follow Us:
Download App:
  • android
  • ios