Asianet News MalayalamAsianet News Malayalam

കബളിപ്പിക്കപ്പെടുത്! ജിഎസ്ടിയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറഞ്ഞിട്ടുണ്ട്

new tax rate after gst
Author
First Published Jul 4, 2017, 3:30 PM IST

തിരുവനന്തപുരം: ജൂലൈ ഒന്നിന് ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതോടെ കടകളിലൊക്കെ സാധനങ്ങള്‍ക്ക് തോന്നിയ വിലയാണ് ഈടാക്കുന്നത്. പഴയ നികുതി ഘടനയില്‍ നിന്ന് ജി.എസ്.ടിയിലേക്ക് മാറിയതിനെ തുടര്‍ന്നുള്ള ആശങ്കകള്‍ ഒരുവശത്ത് നിലനില്‍ക്കുമ്പോള്‍ തന്നെ ഇത് മുതലാക്കി കൊള്ളലാഭം കൊയ്യുന്നവരുമുണ്ട്. മുമ്പ് ഈടാക്കിയിരുന്ന വാറ്റ്, എക്സൈസ് ഡ്യൂട്ടി എന്നിവ അടക്കം എല്ലാ നികുതികളും ഒഴിവാക്കിയ ശേഷമാണ് ജി.എസ്.ടി നടപ്പാക്കുന്നത്.

അതുകൊണ്ടു തന്നെ പൊതുവിപണിയില്‍ വില്‍ക്കപ്പെടുന്ന സാധനങ്ങളില്‍ 80 ശതമാനത്തിനും വില കുറയുകയാണ് വേണ്ടത്. ഇതിന് പകരം വാറ്റ് അടക്കം എല്ലാ നികുതികളും ഉള്‍പ്പെടുത്തിയ പഴയ എം.ആര്‍.പി നിരക്കിനൊപ്പം ജി.എസ്.ടി കൂടി കൂട്ടിച്ചേര്‍ത്താണ് വ്യാപാരികള്‍ ചിലയിടങ്ങളില്‍ വില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥത്തില്‍ വില കുറയേണ്ട നൂറിലധികം സാധനങ്ങളുടെ നികുതി നിരക്ക് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. 

ജി.എസ്.ടിക്ക് ശേഷം വില കുറയേണ്ട സാധനങ്ങളുടെ പട്ടികയാണ് ചുവടെ. എത്ര ശതമാനം നികുതി കുറഞ്ഞിട്ടുണ്ടെന്നും ഒപ്പം നല്‍കിയിരിക്കുന്നു.
ഹെയര്‍ ഓയില്‍ - 12%
ടൂത്ത് പേസ്റ്റ് - 12%
ശര്‍ക്കര - 8%
കുപ്പിവെള്ളം - 11%
ധാന്യപ്പൊടി - 6%
ധാന്യങ്ങള്‍ - 5%
പഞ്ചസാര - 4%
സിമന്റ് - 4%
ഭക്ഷ്യ എണ്ണ - 3%
തേയില - 3%
കോട്ടണ്‍ തുണി - 3%
ടെലിവിഷന്‍ - 3%
ഫ്രിഡ്ജ് - 3%
റെഡിമെയ്ഡ് വസ്ത്രം - 1%
ആയൂര്‍വ്വേദ മരുന്ന് - 1%
ഇന്‍സുലിന്‍ - 1%
ഐസ്ക്രീം - 5%
കോഴിയിറച്ചി - 14.5%
350സിസിക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ - 1.5%
സോപ്പ് - 12%
എക്സ് റേ ഫിലിം - 8%
ലാബ് റിയേജന്റുകള്‍ - 7%
കണ്ണിലെ ലെന്‍സ് - 6.9%
പാല്‍ക്കട്ടി - 6%
മിഠായി - 6%
ഗ്യാസ് സ്റ്റൗ - 6%
സ്കൂള്‍ ബാഗ് - 6%
പൊരി, അവില്‍ - 5%
പാസ്ത, ന്യൂഡില്‍സ് - 5%
ഇന്‍സ്റ്റന്റ് ഫുഡ് മിക്സ് - 5%
ലെതര്‍ ചെരുപ്പ് - 5%
എല്‍.ഇ.ഡി ലൈറ്റുകള്‍ - 5%
കശുവണ്ടി പരിപ്പ് - 4%
ബയോഗ്യാസ് - 4%
ചന്ദനതിരി - 4%
കയര്‍മാറ്റ് - 4%
ഹെല്‍മറ്റ് - 4%
ടാര്‍പോളിന്‍ - 4%
പാല്‍പ്പൊടി - 3.7%
ഭക്ഷ്യ എണ്ണ - 3%
തേന്‍ - 3%
സുഗന്ധവ്യഞ്ജനങ്ങള്‍ - 3%
പഴച്ചാര്‍ - 3%
യു.എച്ച്.ടി പാല്‍ - 3%
സോസ്, കെച്ചപ്പ് - 3%
ഉണക്കമുന്തിരി - 3%
ഐസ് - 3%
പ്രിന്റര്‍ - 3%
ഇന്‍സ്റ്റന്റ് കോഫി - 2%
വാഷിങ് പൗഡര്‍ - 2%
പോളിസ്റ്റര്‍ തുണി - 2%
സാനിറ്ററി ടവ്വല്‍, നാപ്കിന്‍, ഡയപ്പര്‍ - 2%
എല്‍.ഇ.ഡി ടോര്‍ച്ച് - 2%
ഇലക്ട്രിക് സ്വിച്ച്, വയര്‍ - 2%
ഫോട്ടോസ്റ്റാറ്റ് മെഷീന്‍ - 2%
പ്ലാസ്റ്റിക് കസേര, ടീപോയ് - 2%
സിമന്റ് തറയോട് - 2%
പ്ലൈവുഡ് - 2%
പി.വി.സി ഫ്ലോറിങ് - 2%
ബൂസ്റ്റ്, ബോണ്‍വിറ്റ, കോംപ്ലാന്‍ - 1.5%
അച്ചാര്‍, ചമ്മന്തിപ്പൊടി - 1%
സ്ക്വാഷ്, ജാം - 1%
റെഡിമെയ്ഡ് വസ്ത്രം - 1%
പി.ഡി.എസ് മണ്ണെണ്ണ - 1%
എല്‍.പി.ജി - 1%
നോട്ട്ബുക്ക് - 1%
അലൂമിനിയം പാത്രം - 1%
സ്റ്റീല്‍ പാത്രം - 1%
മെഡിക്കല്‍ ഉപകരണങ്ങള്‍ - 1%
കണ്ണട - 1%
മെഡിക്കല്‍ ഉപകരണം - 1%
കംപ്യൂട്ടര്‍ മോണിട്ടര്‍ - 1%
സ്പോര്‍ട്‍സ് ഉപകരണം - 1%
മുള ഉല്‍പ്പന്നം - 1%
പരമ്പരാഗത കളിപ്പാട്ടം - 1%
മാര്‍ബിള്‍ - 1%
ഗ്രാനൈറ്റ് - 1%
ടൈല്‍സ് - 1%
ആയൂര്‍വ്വേദം, സിദ്ധ, യുനാനി, ഹോമിയോ മരുന്നുകള്‍ - 1%
പി.വി.സി വാതില്‍, ജനല്‍ - 11.5%
ക്ലോക്ക് - 11.5%
ഫ്ലാസ്ക്ക് - 11.5%
സെറാമിക് പാത്രങ്ങള്‍ - 11.5%
പേന - 8%
ഐസ്ക്രീം - 5%
പൂട്ട് - 2%
പി.വി.സി പൈപ്പ് - 2%
ഗ്ലാസ് - 1.5%
സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ - 1.5%
വാച്ച് - 1.5%
എ.സി - 1.5%
ഫാന്‍ - 1.5%
ടയര്‍ - 1.5%
പെയിന്റ് - 1.5%
ഡീപ് ഫ്രീസര്‍ - 1.5%
ചോക്ലേറ്റ് - 1.5
സെറാമിക് സാനിട്ടറി ഉല്‍പ്പന്നം - 1.5%
സ്യൂട്ട് കേസ് - 1.5%
ക്യാമറ - 1.5%
വാട്ടര്‍ ഹീറ്റര്‍ - 1.5%
കൊതുകു നിവാരിണി  - 1.5%
കുട - 1.5%
സെറാമിക് ടൈല്‍സ് - 1.5%
പെന്‍സില്‍ - 0.5%
ഓട്ടോറിക്ഷ - 1.5%
1500സിസിക്ക് മുകളിലുള്ള എസ്.യു.വി - 4%
മറ്റ് കാറുകള്‍ 2%

Follow Us:
Download App:
  • android
  • ios