Asianet News MalayalamAsianet News Malayalam

നിങ്ങളുടെ സംരംഭക ആശയത്തിന് ഒരു കോടി രൂപ നീതി ആയോഗ് തരും

  • ചെറുകിട സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, പുതുമയുളള ആശയങ്ങള്‍ വുകസിപ്പിക്കാന്‍ കെല്‍പ്പുളളവര്‍ എന്നിവര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ ചലഞ്ചിനായി സമര്‍പ്പിക്കാം
niti ayog new project for entrepreneurs

ദില്ലി: നീതി ആയോഗിന്‍റെ അടല്‍ ഇന്നോവേഷന്‍ മിഷന്‍റെ (എഐഎന്‍) അടല്‍ ന്യൂ ഇന്ത്യ ചലഞ്ചിന് തയ്യാറെടുക്കുന്നു. അഞ്ച് മന്ത്രാലയങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ചലഞ്ച് ഏപ്രില്‍ 26 ന് തുടങ്ങും. 

കാലാവസ്ഥ വ്യതിയാനം, സ്മാര്‍ട്ട് മൊബിലിറ്റി, റോളിങ് സ്റ്റോക്ക്, മാലിന്യ സംസ്കരണം എന്നീ 17 മേഖലകള്‍ക്കായി യഥാര്‍ഥ ഉല്‍പ്പന്നമോ ഉല്‍പ്പന്നത്തിന്‍റെ പ്രോട്ടോടൈപ്പോ മത്സരത്തിനായി സമര്‍പ്പിക്കാം. ചെറുകിട സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, പുതുമയുളള ആശയങ്ങള്‍ വുകസിപ്പിക്കാന്‍ കെല്‍പ്പുളളവര്‍ എന്നിവര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ ചലഞ്ചിനായി സമര്‍പ്പിക്കാം.

നല്ല പ്രോട്ടോടൈപ്പുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ഒരു കോടി രൂപ വരെ ഗ്രാന്‍റ് ലഭിക്കും. തുടര്‍ന്ന് ഉല്‍പ്പന്നത്തെ വികസിപ്പിക്കാനും അവയെ വിപണിയിലെത്തിക്കുന്നതിനും സാങ്കേതിക, കണ്‍സള്‍ട്ടന്‍സി എന്നീ സഹായങ്ങള്‍ നീതി ആയോഗില്‍ നിന്ന് ലഭിക്കും. പുതിയ ചലഞ്ചിനെ വലിയ പ്രതീക്ഷകളോടെയാണ് സംരംഭക രംഗത്തുളളവര്‍ കാണുന്നത്.  

Follow Us:
Download App:
  • android
  • ios