ഇന്‍ഡോറിലേക്ക് പോയ യാത്രക്കാരന്‍ വിമാനമിറങ്ങിയത് നാഗ്പൂരില്‍
മുംബൈ: ഇന്‍ഡോറിലേക്കുള്ള വിമാനടിക്കറ്റുമായി മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ ഒടുവില്‍ ചെന്നിറങ്ങിയത് നാഗ്പൂരില്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാരനാണ് ഈ ദുര്‍ഗതി വന്നത്.
സംഭവം സ്ഥിരീകരിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇതിനു കാരണക്കാരായ മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചിട്ടുണ്ട്. ഇന്‍ഡോറിലേക്കുള്ള 6ഇ 656 വിമാനത്തിലായിരുന്നു യാത്രക്കാരന്‍ സഞ്ചരിക്കേണ്ടിയിരുന്നത്. ചെക്ക് ഇന്‍ സമയത്ത് ഇയാള്‍ ഈ ടിക്കറ്റ് കാണിക്കുകയും ഈ വിമാനത്തിനുള്ള ബോര്‍ഡിംഗ് പാസ് ലഭിക്കുകയും ചെയ്തു. എന്നാല്‍ അവസാനം ഇയാള്‍ ചെന്നു കയറിയത് നാഗ്പൂരിലേക്കുള്ള വിമാനത്തിലായിരുന്നു.
സുരക്ഷാജീവനക്കാരുടെ പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇന്‍ഡോറിലേക്കുള്ള വിമാനത്തിന്‍റെ ടിക്കറ്റുമായി വന്ന യാത്രക്കാരനെ സുരക്ഷാജീവനക്കാര്‍ ടിക്കറ്റ് വേണ്ട പോലെ പരിശോധിക്കാതെ നാഗ്പൂരിലേക്കുള്ള വിമാനത്തില്‍ കയറ്റി വിടുകയായിരുന്നുവെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യാത്രക്കാരന്‍റെ് ബാഗും മറ്റും ഇന്‍ഡോറില്‍ കണ്ടെത്തിയെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വ്യക്തമാക്കി.