Asianet News MalayalamAsianet News Malayalam

റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കും

ചില സാമ്പത്തിക വിദഗ്ധര്‍ അരശതമാനം വരെ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയുളളതായി അഭിപ്രായപ്പെടുന്നു. 

RBI monetary policy on Feb. 2019
Author
Thiruvananthapuram, First Published Jan 22, 2019, 9:32 AM IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഫെബ്രുവരിയിലെ പണനയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറച്ചേക്കും. അന്താരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സിന്‍റെ അനുമാനം പ്രകാരം വായ്പാനിരക്ക് കാല്‍ ശതമാനം വരെ കുറച്ചേക്കും.

ചില സാമ്പത്തിക വിദഗ്ധര്‍ അരശതമാനം വരെ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയുളളതായി അഭിപ്രായപ്പെടുന്നു. പണപ്പെരുപ്പം വന്‍തോതില്‍ കുറഞ്ഞതിനാല്‍ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന് എളുപ്പത്തില്‍ സാധിച്ചേക്കുമെന്നും ഗോള്‍ഡ്മമാന്‍ സാക്സ് വ്യക്തമാക്കുന്നു.

ഒക്ടോബറിലെ നയ അവലോകനത്തില്‍ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. ഫെബ്രുവരി ഏഴിനാണ് നയപ്രഖ്യാപനം. 
 

Follow Us:
Download App:
  • android
  • ios