Asianet News MalayalamAsianet News Malayalam

ബാങ്ക് പാസ്ബുക്കില്‍ ഇനി കൂടുതല്‍ വിവരങ്ങള്‍

RBI tells banks to provide adequate transaction details in passbooks
Author
First Published Jun 23, 2017, 5:28 PM IST

ന്യൂഡൽഹി: രാജ്യത്തെ ​ബാങ്കുകളോട്​ ഉപഭോക്​താക്കളുടെ പാസ്​ബുക്കുകളിൽ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേര്‍ക്കാന്‍ ആര്‍ബിഐ നിര്‍ദ്ദേശം. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ശാഖകൾ എന്നിവക്കാണ്​ റിസർവ്​ ബാങ്ക്​ നിർദ്ദേശം നൽകിയിരിക്കുന്നത്​. ഇതുസംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന കേന്ദ്രബാങ്കി​​ന്‍റെ സർക്കുലർ ജൂൺ 22ന്​ പുറത്തിറങ്ങി.

ബാങ്കുകൾ വഴി നടത്തുന്ന ഏതൊക്കെ ഇടപാടുകളാണ്​ പാസ്​ബുക്കുകളിൽ രേഖപ്പെടുത്തേണ്ടതെന്ന്​ സർക്കുലറിൽ വ്യക്​തമാക്കിയിട്ടുണ്ട്​. ആർ.ജി.ടി.എസ്​, എൻ.ഇ.എഫ്​.ടി തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ച്​ നടത്തുന്ന പണമിടപാടുകളുടെ വിവരങ്ങൾ പാസ്​ബുക്കിൽ ഉൾപ്പെടുത്തണം. എതു ബാങ്കിലേക്കാണ്​ പണമയച്ചത്​ ആർക്കാണ്​ പണമയച്ചത്​ എന്നിങ്ങനെയുള്ള വിവരങ്ങളും ഉൾപ്പെടുത്തണം. ഇതിനൊപ്പം അക്കൗണ്ട്​ ഉടമ ബാങ്കിൽ നിന്ന്​ വായ്​പയെടുത്തിട്ടുണ്ടെങ്കിൽ അതി​​ന്‍റെ വിശദ വിവരങ്ങളും ഇനി ഉൾക്കൊള്ളിക്കണം.

വിവിധ ബാങ്ക്​ ഇടപാടുകൾക്ക്​ ചുമത്തുന്ന ചാർജുകളും വിവിധ ഫീസുകളും പിഴ, കമ്മീഷൻ എന്നീ രൂപങ്ങളിൽ ബാങ്കുകൾക്ക്​ നൽകുന്ന ചാർജുകളുടെ വിശദാംശങ്ങളും രേഖപ്പെടുത്തണം. ചെക്ക്​ ബുക്ക്​ ലഭിക്കുന്നതിനുള്ള ​ചാർജുകൾ, എസ്​.എം.എസ്​, എ.ടി.എം സേവനങ്ങൾക്ക്​ ചുമത്തുന്ന ചാർജുകൾ എന്നിവയും രേഖപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios