Asianet News MalayalamAsianet News Malayalam

200 രൂപാ നോട്ടുകള്‍ നാളെ പുറത്തിറങ്ങും

RBI to issue Rs 200 note tomorrow
Author
First Published Aug 24, 2017, 3:40 PM IST

മുംബൈ: പുതിയ 200 രൂപാ നോട്ടുകള്‍ നാളെ പുറത്തിറക്കുമെന്ന് റിസർവ്വ് ബാങ്ക്. തുടക്കത്തിൽ 200രൂപ മൂല്യത്തിലുള്ള 50കോടിയോളം നോട്ടുകൾ പുറത്തിറക്കാനാണ് ആർബിഐയുടെ തീരുമാനം. പുതിയനോട്ടുകൾ സെപ്‍റ്റംബർ ആദ്യവാരത്തോടെ മാത്രമേ പുറത്തിറങ്ങുവെന്ന് കഴിഞ്ഞദിവസം കേന്ദ്രധനമന്ത്രാലയം അറിയിച്ചിരുന്നു.

എന്നാൽ, അച്ചടിപൂർത്തിയായനോട്ടുകൾ വിനായക ചതുർഥിദിനമായ നാളെതന്നെ പുറത്തിറക്കാൻ ആർബിഐ തീരുമാനിക്കുകയായിരുന്നു. നോട്ട് നിരോധനശേഷം, വിപണിയിലെ ചില്ലറക്ഷാമം പരിഹരിക്കുന്നതിനായി കഴിഞ്ഞ ജൂണിലാണ് 200 രൂപാ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്.

Follow Us:
Download App:
  • android
  • ios