Asianet News MalayalamAsianet News Malayalam

രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം; വിനിമയ വിപണിയില്‍ കരുത്തുകാട്ടി ഇന്ത്യന്‍ നാണയം

വെള്ളിയാഴ്ച്ച രൂപയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 73.47 എന്ന നിലയിലായിരുന്നു. 

rupee rate rise aganist dollar on monday market
Author
Mumbai, First Published Oct 29, 2018, 11:10 AM IST

മുംബൈ: തിങ്കളാഴ്ച്ച വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വരുത്തത് ആശ്വാസ വിവരങ്ങളാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇന്ന് വലിയ വര്‍ദ്ധനവുണ്ടായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഉയര്‍ന്ന് 73.30 എന്ന നിലയിലാണ്. 

വെള്ളിയാഴ്ച്ച രൂപയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 73.47 എന്ന നിലയിലായിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ രാവിലെ ദൃശ്യമായ ഉണര്‍വ് രൂപയുടെ കരുത്ത് വര്‍ദ്ധിപ്പിച്ചു. 

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവാണ് രൂപയുടെ മൂല്യമുയരാനുളള മറ്റൊരു കാരണം. ക്രൂഡ് ഓയിലിന്‍റെ വില ഇന്ന് ബാരലിന് 77.57 ഡോളര്‍ എന്ന നിലയിലേക്ക് വരെ ഇടിഞ്ഞു. ഇറക്കുമതി മേഖലയിലുളളവരും ബാങ്കുകളും ഡോളര്‍ വിറ്റഴിക്കുന്നത് കൂടിയതും രൂപയെ സഹായിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios