Asianet News MalayalamAsianet News Malayalam

എ.ടി.എമ്മുകള്‍ രാത്രി അടച്ചിടാന്‍ എസ്.ബി.ഐ തീരുമാനം

രാവിലെ ആറ് മണി മുതല്‍ രാത്രി 10 വരെയായിരിക്കും ഈ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുക

sbi to close ATMs with less trasactions at night

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എമ്മുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഇടപാടുകള്‍ കുറവുള്ള സ്ഥലങ്ങളില്‍ രാത്രി കാലങ്ങളില്‍ എ.ടി.എമ്മുകള്‍ അടച്ചിടാന്‍ ബാങ്ക് തീരുമാനിച്ചുവെന്നാണ് വിവരം. രാവിലെ ആറ് മണി മുതല്‍ രാത്രി 10 വരെയായിരിക്കും ഈ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുക. എട്ട് മണിക്കൂര്‍ വീതം എല്ലാ ദിവസവും അടച്ചിടും. 10 മണി വരെ മാത്രമേ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കൂ എന്ന് കാണിക്കുന്ന ബോര്‍ഡുകള്‍ പല സ്ഥലങ്ങളിലും സ്ഥാപിക്കുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളിലും മറ്റും ഇത് ജനങ്ങള്‍ക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കും.

Follow Us:
Download App:
  • android
  • ios