Asianet News MalayalamAsianet News Malayalam

ഇതൊക്കെ സഹിച്ച് എന്തിന് നിങ്ങള്‍ ഇനിയും സ്വര്‍ണ്ണം വാങ്ങണം?

Should You Invest In Physical Gold Gold ETFs or Sovereign Gold Bond this Dhanteras
Author
First Published Oct 30, 2017, 11:22 AM IST

സുരക്ഷിതമായ നിക്ഷേപം എന്നതിനപ്പുറം വിശ്വാസങ്ങളിലും ആഘോഷങ്ങളിലുമെല്ലാം ഒഴിവാക്കാനാത്ത ഒന്നായി സ്വര്‍ണ്ണം മാറിയിട്ടുണ്ട് ഇപ്പോള്‍. ആഭരണങ്ങളോ നാണയങ്ങളോ ആയി സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നതിനേക്കാള്‍ ആദായകരവും സുരക്ഷിതമായ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടെന്ന് അറിയാവുന്നര്‍ കുറവാണ്. അലമാരയില്‍ സൂക്ഷിച്ചുവെയ്ക്കാതെയോ അണിഞ്ഞു നടക്കാതെയോ സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പരിഗണിക്കാവുന്ന രണ്ട് വഴികളാണ് ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF), സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്.ജി.ബി) എന്നിവ. ആഘോഷവേളകളില്‍ ഒരു നിക്ഷേപമായി മാത്രം സ്വര്‍ണ്ണം കാണുന്നവര്‍ക്ക് മികച്ച നേട്ടം കൊയ്യാനുള്ള വഴികളാണിത്. ലോഹ രൂപത്തില്‍ സ്വര്‍ണ്ണം വാങ്ങുന്നതും ഇത്തരത്തിലുള്ള വെര്‍ച്വല്‍ സ്വര്‍ണ്ണം വാങ്ങുന്നതും തമ്മിലുള്ള വ്യത്യാസങ്ങള്‍ നോക്കാം.
Should You Invest In Physical Gold Gold ETFs or Sovereign Gold Bond this Dhanteras

വില്‍ക്കുമ്പോഴുള്ള നഷ്ടം
ആഭരണമോ നാണയമോ ആയി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ സാമന്യം വലിയൊരു നഷ്ടം നമുക്ക് ഉണ്ടാവാറുണ്ടെന്ന് പറയേണ്ടതില്ലല്ലോ. വിപണിയിലെ സ്വര്‍ണ്ണവിലയ്ക്കൊപ്പം പണിക്കൂലിയും അതിന്റെ നികുതിയുമെല്ലാം കൊടുത്താണ് ആഭരണം വാങ്ങുന്നത്. വില്‍ക്കുമ്പോള്‍ വിലയില്‍ കുറവ് വരുത്തുകയോ  തൂക്കത്തില്‍ കുറവ് വരുത്തുകയോ ചെയ്യും. അതിന്റെ നഷ്ടം വേറെ. വാങ്ങിയ വിലയേക്കാള്‍ വില്‍ക്കുമ്പോള്‍ വില കൂടിയിട്ടുണ്ടെങ്കില്‍ നഷ്ടം അല്‍പ്പം കുറയും. വാങ്ങുന്നതും വില്‍ക്കുന്നതും തമ്മില്‍ വില വ്യത്യാസം ഇല്ലെങ്കില്‍ നഷ്ടം ഭീമമായിരിക്കും. എന്തായാലും ആഭരണ രൂപത്തിലുള്ള സ്വര്‍ണ്ണം വിറ്റ് പണമാക്കുന്നത് ലാഭകരമായ പരിപാടിയല്ലെന്ന് ഉറപ്പാണ്.

ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകള്‍ വാങ്ങുമ്പോള്‍ സ്വര്‍ണ്ണവില മാത്രം നല്‍കിയാല്‍ മതി. പ്രവൃത്തി സമയങ്ങളില്‍ നിങ്ങള്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ഇത് വില്‍ക്കാം. അപ്പോഴുള്ള സ്വര്‍ണ്ണവില ലഭിക്കും. എന്നാല്‍ വില്‍ക്കുമ്പോള്‍ പണിക്കുറവോ മറ്റ് അധിക ചിലവുകളോ ഉണ്ടാവില്ല. ബ്രോക്കറേജ് ഫീസും അതിന്റെ നികുതിയും നല്‍കണം. ആഭരണം വില്‍ക്കുമ്പോഴുള്ള നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.

സമാനമായ രീതിയില്‍ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവിടങ്ങളില്‍ നിന്ന് SBGയും വാങ്ങാം. സ്വര്‍ണ്ണം വാങ്ങുന്നതിനെ അപേക്ഷിച്ച് അധിക ചെലവ് വളരെ കുറവാണ്. സമാന രീതിയില്‍ വില്‍ക്കുകയും ചെയ്യാം. നികുതി നിരക്കില്‍ വ്യത്യാസമുണ്ടെന്ന് മാത്രം.

സുരക്ഷ
കളവ് പോകാന്‍ ഏറ്റവുമധികം സാധ്യതയുള്ള വസ്തുവാണ് സ്വര്‍ണ്ണമെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ ETFഉം SGBയും വെര്‍ച്വല്‍ രീതിയില്‍ സൂക്ഷിക്കപ്പെടുന്നതിനാല്‍ ഇത് മോഷണം പോകാന്‍ സാധ്യതയില്ല. അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സ്വര്‍ണ്ണം വീട്ടില്‍ സൂക്ഷിക്കുന്നത് വലിയ റിസ്കാണ്. എന്നാല്‍  ETFഉം SGBയും നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടില്‍ സുരക്ഷിതമായിരിക്കും. കൈകാര്യം ചെയ്യാനും എളുപ്പമാണ്.
Should You Invest In Physical Gold Gold ETFs or Sovereign Gold Bond this Dhanteras

നികുതി ബാധ്യത
 ETFഉം SGBയും സ്വര്‍ണ്ണവുമെല്ലാം മൂന്ന് വര്‍ഷമോ അതിലധികമോ സൂക്ഷിച്ചാല്‍ അവ ദീര്‍ഘകാല ആസ്തിയായും മൂന്ന് വര്‍ഷത്തില്‍ താഴെ സൂക്ഷിച്ചാല്‍ ഹ്രസ്വ കാല ആസ്തിയായും കണക്കാക്കും. ഇവയ്ക്കെല്ലാം നികുതി നല്‍കേണ്ടി വരും. എന്നാല്‍ മെച്ചുരിറ്റി കാലാവധി വരെ ഗോള്‍ഡ് ബോണ്ടുകള്‍ സൂക്ഷിച്ചാല്‍ പൂര്‍ണ്ണ നികുതിയിളവ് ലഭിക്കും
Should You Invest In Physical Gold Gold ETFs or Sovereign Gold Bond this Dhanteras

വരുമാനം
സ്വര്‍ണ്ണവിലയുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നതാണ്  ETFഉം SGBയും അതുപോലെ ആഭരണങ്ങളുമെല്ലാം. ഇതിന് പുറമെ ഗോള്‍ഡ് ബോണ്ടിന് 2.5 ശതമാനം പലിശ ലഭിക്കും. ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപമാണെങ്കില്‍ 2.5 ശതമാനം പലിശ മൊത്തം വരുമാനത്തില്‍ വലിയ വര്‍ദ്ധനവുണ്ടാക്കും.
Should You Invest In Physical Gold Gold ETFs or Sovereign Gold Bond this Dhanteras

വായ്പാ സൗകര്യം
അത്യാവശ്യം വരുമ്പോള്‍ പണയം വെച്ച് കാശുവാങ്ങാമെന്നുള്ളതാണ് സ്വര്‍ണ്ണത്തിന് എല്ലാവരും കാണുന്ന ഒരു പ്രധാന ഗുണം. ഗോള്‍ഡ് ബോണ്ടുകളും സമാനമായ രീതിയില്‍ പണയം വെയ്ക്കാന്‍ കഴിയും എന്നാല്‍  ETFന് ഇത് സാധ്യമല്ല.
Should You Invest In Physical Gold Gold ETFs or Sovereign Gold Bond this Dhanteras

കൈകാര്യം ചെയ്യാനുള്ള സൗകര്യം
കൈയ്യില്‍ പണമുള്ളത് അനുസരിച്ച് ഒരു ഗ്രാമോ അതില്‍ താഴെയോ ഒക്കെ  സ്വര്‍ണ്ണം നിങ്ങള്‍ക്ക്  ETFഉം SGBയും ഉപയോഗിച്ച് വാങ്ങാന്‍ കഴിയും. എന്നാല്‍ ആഭരണ രൂപത്തില്‍ വളരെ ചെറിയ അളവില്‍ സ്വര്‍ണ്ണം വാങ്ങാന്‍ ബുദ്ധിമുട്ടാണ്. ചെറിയ അളവില്‍ പണമുള്ളത് അനുസരിച്ച് സ്വര്‍ണ്ണം വാങ്ങുന്നത് നിങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ നല്ല അവസരം കൂടിയാണ്.
Should You Invest In Physical Gold Gold ETFs or Sovereign Gold Bond this Dhanteras

ചുരുക്കത്തില്‍ ഒരു നിക്ഷേപമെന്ന നിലയില്‍ നല്ല ലാഭം പ്രതീക്ഷിച്ച് നിങ്ങള്‍ സ്വര്‍ണ്ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നെങ്കില്‍  ETFഉം SGBയും തന്നെയാണ് നല്ല വഴികള്‍. 

Follow Us:
Download App:
  • android
  • ios