Asianet News MalayalamAsianet News Malayalam

യുവസംരംഭകരേ, നിങ്ങള്‍ക്കായി സിഐഐയുടെ സ്റ്റാര്‍ട്ടപ്പ് മത്സരം

  • ആയുര്‍സ്റ്റാര്‍ട്ട് 2018 എന്നാണ് മത്സരത്തിന് നല്‍കിയിരിക്കുന്ന പേര്
start up competition conducted by cii

കൊച്ചി: യുവ സംരംഭകരില്‍ നിന്ന് മികച്ച ആയുര്‍വേദാധിഷ്ഠിത ബിസിനസ് ആശയങ്ങള്‍ കണ്ടെത്താനായി സിഐഐ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്) ദേശീയ സ്റ്റാര്‍ട്ടപ്പ് മത്സരം സംഘടിപ്പിക്കുന്നു. ആയുര്‍സ്റ്റാര്‍ട്ട് 2018 എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. 

സിഐഐ സംഘടിപ്പിക്കുന്ന ആയുര്‍വേദ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവിനോട് അനുബന്ധിച്ചാണ് ആയുര്‍സ്റ്റാര്‍ട്ട് 2018 സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കുന്ന ആശയങ്ങള്‍ക്ക് സാമ്പത്തിക, സാങ്കേതിക, ഇന്‍ക്യുബേഷന്‍ സഹായങ്ങള്‍ സിഐഐ നല്‍കും. ബിരുദമാണ് മത്സരത്തില്‍ പങ്കെടുക്കാനുളള അടിസ്ഥാന യോഗ്യത. ഇപ്പോള്‍ ബിരുദ പഠനം നടത്തുന്നവര്‍ക്കും പങ്കെടുക്കാം.

മൂന്ന് പേര്‍ ഉള്‍പ്പെടുന്ന ടീമായി ആശയങ്ങള്‍ ജൂലൈ 15 മുന്‍പ് അയ്ക്കണമെന്ന് സിഐഐ കേരള ഘടകം അറിയിച്ചു. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ടീമുകള്‍ ആഗസ്റ്റ് 30 ന് തങ്ങളുടെ പ്രോജക്ട് ആശയങ്ങള്‍ സിഐഐ നിഷ്കര്‍ഷിക്കുന്ന പാനലിന് മുന്‍പില്‍ അവതരിപ്പിക്കണം. 

Follow Us:
Download App:
  • android
  • ios