Asianet News MalayalamAsianet News Malayalam

സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം

states should lower tax on fuel
Author
First Published Oct 4, 2017, 4:56 PM IST

ദില്ലി: പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി കുറച്ചതിന് പിന്നാലെ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്ധന വിലയിന്മേല്‍ ചുമത്തുന്ന വാറ്റ് കുറയ്ക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൂല്യവര്‍ദ്ധിത നികുതി അഞ്ച് ശതമാനമെങ്കിലും കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം. ഇന്ധന വില കുറയ്ക്കുന്നതിന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. നേരത്തെ പലതവണ നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും അത് അംഗീകരിക്കാതെ സംസ്ഥനാങ്ങള്‍ നികുതി കുറയ്ക്കട്ടെ എന്ന നിലപാടാണ് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സ്വീകരിച്ചിരുന്നത്. ഏറ്റവുമൊടുവില്‍ പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടെയാണ് ഇന്നലെ എക്സൈസ് ഡ്യൂട്ടിയില്‍ രണ്ട്  ശതമാനത്തിന്റെ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്.
 

Follow Us:
Download App:
  • android
  • ios