Asianet News MalayalamAsianet News Malayalam

അതിവേഗ പാത ഈവര്‍ഷം തന്നെ ;തെക്ക് വടക്ക് സമാന്തരപാതയ്ക്ക് 55,000 കോടി

അതിവേഗ പാത ഈ വര്‍ഷം, തിരുവനന്തപുരത്തുനിന്ന് കാസര്‍കോടേക്ക് നാലര മണിക്കൂര്‍ കൊണ്ട് ഓടിയെത്താൻ തെക്ക് വടക്ക് സമാന്തര പാതയ്ക്ക് 55,000 കോടി.. 

thomas issac announces high speed special rail corridor
Author
Trivandrum, First Published Jan 31, 2019, 11:22 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ നീളുന്ന പ്രത്യേക റെയിൽ പാതയാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. തെക്ക് വടക്ക് പാതയുടെ പണി ഈവര്‍ഷം തന്നെ ആരംഭിക്കും. ഇടത്തരം വേഗമുള്ള ട്രെയിനുകൾക്ക് ഗ്രീൻ ലൈൻ പദ്ധഥി സ‍ക്കാ‍‍ർ അംഗീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. നിലവിലുള്ള പാതയിൽ നിന്ന് വ്യത്യസ്ഥമായി പ്രത്യേക റെയിൽവെ ലൈനാണ് ഉദ്ദേശിക്കുന്നത്. 515 കിലോമീറ്റ‌റിൽ പണിയുന്ന പ്രത്യേക പാത നിലവിലെ റെയിൽപാതയുമായി കൂട്ടിമുട്ടുന്നത് തിരുവനന്തപുരത്തും കാസര്‍കോടും മാത്രമായിരിക്കും. 

തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടെക്കുള്ള യാത്രാ സമയം വെറും 4.30 മണിക്കൂറായി ചുരുക്കാൻ ഇതുവഴി കഴിയുമെന്നാണ് ബജറ്റ് വിലയിരുത്തൽ.കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ നിര്‍മ്മാണ ചുമതല വഹിക്കും. ഏഴ് വർഷം കൊണ്ട് പാത പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാതയ്ക്ക് 55,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്

Follow Us:
Download App:
  • android
  • ios