Asianet News MalayalamAsianet News Malayalam

പിഎന്‍ബി തട്ടിപ്പ്; മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്നയാള്‍ പിടിയില്‍

പ്രത്യേക കോടതിയിൽ ഹാജരാക്കിയ വിപുലിനെ മാർച്ച്​ 17 വരെ റിമാൻഡ്​ ചെയ്തു.  

Top Official Of Gitanjali Group Vipul Chitalia Arrested By CBI

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പിന്റെ  മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന ഗീതാഞ്ജലി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് വിപുൽ ചിതാലിയ അറസ്റ്റിൽ. ബാങ്കോക്കിൽ നിന്ന്​ മുംബൈ വിമാനത്താവളത്തിലെത്തിയ ഇയാളെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെക്കുകയും പിന്നീട് സി.ബി.ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പി.എൻ.ബി തട്ടിപ്പ് സംബന്ധിച്ച വാർത്ത പുറത്തുവന്ന ജനുവരി 29 മുതൽ ഇയാൾ ഒളിവിലായിരുന്നു. 

പ്രത്യേക കോടതിയിൽ ഹാജരാക്കിയ വിപുലിനെ മാർച്ച്​ 17 വരെ റിമാൻഡ്​ ചെയ്തു.  ഗ്രൂപ്പ്​ ചെയർമാൻ മെഹുൽ ചോക്സിക്കൊപ്പം തട്ടിപ്പ്​ നടത്തുന്നതിൽ വിപുലും മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്നാണ്​  കണ്ടെത്തൽ. പി.എൻ.ബിയുടെ ജാമ്യം ഉപയോഗിച്ച്​ വിവിധ ബാങ്കുകളിൽ നിന്ന്​ വായ്​പ ലഭിക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കിയിരുന്നത്​ വിപുലാണെന്നാണ്​ സൂചന. അതുകൊണ്ട്​ തട്ടിപ്പിൽ ഇയാൾക്കും നേരിട്ട്​ പങ്കുണ്ടെന്നാണ് സിബിഐ നിഗമനം.

Follow Us:
Download App:
  • android
  • ios