Asianet News MalayalamAsianet News Malayalam

ബജറ്റില്‍ പ്രതീക്ഷിക്കാവുന്ന 5 കാര്യങ്ങള്‍

UnionBudget2017 5 expectations in union budget
Author
First Published Feb 1, 2017, 4:09 AM IST

നോട്ട് പിന്‍വലിക്കലിന് ശേഷമുള്ള ആദ്യ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ രാജ്യത്തെ സാമ്പത്തികമേഖല വലിയ ആകാംക്ഷയിലാണ്. മന്ദഗതിയിലായ സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുന്ന എന്തൊക്കെ പ്രഖ്യാപനങ്ങളാകും ബജറ്റില്‍ ഉണ്ടാകുക എന്നതാണ്? ഏതായാലും ഈ ബജറ്റില്‍ ഇടംനേടുമെന്ന് ഏറ്റവും പ്രതീക്ഷിക്കപ്പെടുന്ന 5 കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1, ആദായനികുതി ഇളവ്- ആദായനികുതി പരിധി രണ്ടരലക്ഷത്തില്‍നിന്ന് മൂന്നരയോ നാലോ ആക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇത് ഇടത്തരക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നടപടിയായിരിക്കും. അതുപോലെ തന്നെ ആദായനികുതി സ്ലാബ് പുനഃക്രമീകരിച്ചേക്കുമെന്നും സൂചനയുണ്ട്. 

2, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ ആനുകൂല്യം- ഐടിമേഖലയ്‌ക്ക് പുത്തനുണര്‍വ്വ് നല്‍കുന്ന പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിച്ചേക്കുമെന്നതാണ്.

3, ഡിജിറ്റല്‍ ഇന്ത്യ- നോട്ട് പിന്‍വലിക്കലിന് ശേഷം ക്യാഷ്‌ലെസ് എക്കണോമിയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി നിരവധി നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം കൂടുതല്‍ നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. 

4, എല്ലാവര്‍ക്കും വീട്- നഗര-ഗ്രാമപ്രദേശങ്ങളില്‍ എല്ലാവര്‍ക്കും വീട് ലഭ്യമാക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകും. ഭവനവായ്‌പ പലിശനിരക്ക് കുറച്ചേക്കുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. മൂന്നു മുതല്‍ നാലു ശതമാനം വരെ ഭവനവായ്‌പാ പലിശ കുറച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

5, റെയില്‍വേ പ്രതീക്ഷകള്‍- 92 വര്‍ഷത്തെ ചരിത്രത്തിന് അവസാനകുറിച്ചുകൊണ്ട് റെയില്‍വേ ബജറ്റ് പൊതുബജറ്റിനൊപ്പം ചേര്‍ത്തിരിക്കുകയാണ്. ഇത്തവണ റെയില്‍വേയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപ വകയിരുത്തിയേക്കും. യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ ആധുനിക സാങ്കേതികവിദ്യകള്‍ റെയില്‍വേ ആവിഷ്‌ക്കരിച്ചേക്കും. കൂടാതെ മുംബൈ-അഹമ്മാദാബാദ് ബുള്ളറ്റ് ട്രെയിന്‍ പ്രഖ്യാപനവും ബജറ്റിലുണ്ടാകും. 

Follow Us:
Download App:
  • android
  • ios