Asianet News MalayalamAsianet News Malayalam

ഈ സ്റ്റേഷനുകളില്‍ ഇന്നു മുതല്‍ റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റുകളും മൊബൈല്‍ വഴി എടുക്കാം

ആണ്‍ട്രോയിഡ്, വിന്‍ഡോസ്, ഐ.ഒ.എസ് പ്ലാറ്റ് ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. 

unreserved tickets can be taken on mobile app

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ അണ്‍ റിസര്‍വ്ഡ് റെയില്‍വേ ടിക്കറ്റുകളും മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്യാം. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള 18 സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ യു.ടി.എസ് മൊബൈല്‍ ആപ്പ് വഴി ടിക്കറ്റെടുക്കാന്‍ കഴിയുന്നത്.

മൊബൈല്‍ ആപ്പുവഴി സാധാരണ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ചെന്നൈയിലാണ് റെയില്‍വേ ആദ്യം അവതരിപ്പിച്ചത്. സതേണ്‍ റയില്‍വേയുടെ കീഴിലുള്ള മറ്റു സ്ഥലങ്ങളിലേക്ക് കൂടി ഈ സൗകര്യം വ്യാപിപ്പിക്കാനാണ് പുതിയ നീക്കം. ചെറിയ ദൂരം യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത് ഏറെ ഉപകാരപ്പെടുക. ടിക്കറ്റിനായുള്ള ക്യു ഒഴിവാക്കാം എന്നതാണ് പ്രധാന നേട്ടം. ആണ്‍ട്രോയിഡ്, വിന്‍ഡോസ്, ഐ.ഒ.എസ് പ്ലാറ്റ് ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. 

ഡൗണ്‍ലോഡ് ചെയ്ത് സൈന്‍ ഇന്‍ ചെയ്ത് ആപ്പില്‍ പ്രവേശിച്ച ശേഷം വാലറ്റിലേക്ക് പണം നിക്ഷേപിക്കാം. ഇതുപയോഗിച്ച് ടിക്കറ്റെടുക്കാനാവും. ഫോണിന്റെ ഐ.എം.ഇ.ഐ നമ്പറുമായി ടിക്കറ്റ് ബന്ധപ്പെട്ടിരിക്കും. അതുകൊണ്ടുതന്നെ മറ്റൊരാള്‍ക്ക് ടിക്കറ്റ് കൈമാറാന്‍ കഴിയില്ല. ഫോണില്‍ ലഭ്യമാവുന്ന ടിക്കറ്റിന്റെ ചിത്രം പരിശോധനാ വേളയില്‍ ഉദ്ദ്യോഗസ്ഥരെ കാണിച്ചാല്‍ മതിയാവും.

ട്രെയിനുകളിലും സ്റ്റേഷനുകളുടെ 25 മീറ്റര്‍ പരിധിയിലും ആപ്പ് പ്രവര്‍ത്തിക്കില്ല. ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും പരിശോധകരെ കാണുമ്പോള്‍ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നത് തടയാനുമാണിത്. ജിയോ ഫെന്‍സിങ് എന്ന സാങ്കേതിക വിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്. സ്റ്റേഷന്റെ അഞ്ച് കിലോമീറ്റര്‍ പരിധിക്ക് ഉള്ളിലായിരിക്കണം ടിക്കറ്റ് എടുക്കുന്നയാള്‍

സൗകര്യം ലഭ്യമാകുന്ന സ്റ്റേഷനുകള്‍
ആലുവ, എറണാകുളം ഠൗണ്‍, കന്യാകുമാരി, കോട്ടയം, നാഗര്‍കോവില്‍, എറണാകുളം ജംഗ്ഷന്‍, കുഴിത്തുറൈ, വര്‍ക്കല, ആലപ്പുഴ, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, തിരുവല്ല, തൃശ്ശൂര്‍, തിരുവനന്തപുരം, ചങ്ങനാശ്ശേരി, ഗുരുവായൂര്‍, കൊച്ചുവേളി

Follow Us:
Download App:
  • android
  • ios