Asianet News MalayalamAsianet News Malayalam

സൈബര്‍ ആക്രമണം; എ.ടി.എമ്മുകളില്‍ നിന്ന് വിന്‍ഡോസ് എക്സ് പി മാറ്റുന്നു

windows xp removed from ATM after wanna cry threat
Author
First Published May 16, 2017, 11:26 AM IST

സൈബർ ആക്രമണം ചെറുക്കാൻ രാജ്യത്തെ ബാങ്കുകളിൽ നടത്തുന്ന സുരക്ഷ ക്രമീകരണങ്ങൾ അവസാനഘട്ടത്തിൽ. ഭൂരിഭാഗം എ.ടി.എമ്മുകളിലെയും അപ്ഡേഷൻ പൂർത്തിയായി. ഇതിനിടെ സൈബർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യൻ കമ്പനികൾ പണം നൽകുന്നതായും റിപ്പോർട്ടുണ്ട്.

വാനാ ക്രൈ ആക്രമണം ചെറുക്കാനായി അടച്ചിട്ട എ.ടി.എമ്മുകളിൽ ഭൂരിഭാഗവും തുറന്നു. മൈക്രോസോഫ്റ്റിന്റെ കാലഹരണപ്പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റമായ എക്സ് പി അപ്ഡേഷൻ പൂർത്തിയായതിന് ശേഷമാണ് എ.ടി.എമ്മുകൾ തുറന്നത്. സൈബർ ആക്രമണമുണ്ടായതിന് പിന്നാലെ പഴയ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന എ.ടി.എമ്മുകൾ അടച്ചത് മൂലം ബാങ്കിംഗ് മേഖലൽ വാനാ ക്രൈ പ്രതിസന്ധി സൃഷ്ടിടിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.

അതേസമയം സൈബർ ആക്രമണത്തിനിരയായ ഫയലുകൾ തിരികെ കിട്ടാൻ ഇന്ത്യൻ കന്പനികൾ പണം നൽകിയെന്നും റിപ്പോർട്ടുണ്ട്. ദക്ഷിണേന്ത്യയിലെ രണ്ട് ബാങ്കുകളടക്കം പത്തോളം കമ്പനികളാണ് സൈബർ ആക്രമണകാരികൾക്ക് പണം നൽകിയതെന്ന് മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷ ഏജൻസി അറിയിച്ചു. 191 ഇടപാടുകളിലൂടെ 50,000 ഡോളർ അഥവാ 32 ലക്ഷം രൂപയാണ് കൈമാറിയത്. ബിറ്റ് കോയിനായാണ് പണം നൽകുന്നത്. അതുകൊണ്ട് തന്നെ ആർക്ക് നൽകി എന്ന് കണ്ട് പിടിക്കാനാവുന്നില്ല. ബാങ്കുകൾക്ക് പുറമേ, ദില്ലിയിലെ ഒരു ബഹുരാഷ്ട്ര കമ്പനി, നിർമാണ കമ്പനികൾ എന്നിവരും പണം നൽകിയെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക വിശദീകരണം നൽകാൻ സർക്കാർ ഏജൻസികൾ തയ്യാറായിട്ടില്ല.

Follow Us:
Download App:
  • android
  • ios