Asianet News MalayalamAsianet News Malayalam

വിപ്രോയുടെ വാര്‍ഷിക അറ്റാദായം 8882 കോടിയായി

Wipro Q4 IT services revenue
Author
First Published Apr 21, 2016, 4:23 AM IST

ബംഗളൂരു: പ്രമുഖ ഐടി സ്ഥാപനമായ വിപ്രോയ്ക്ക് 2015 -16 സാമ്പത്തിക വര്‍ഷം 8,882 കോടി രൂപയുടെ ആറ്റാദായം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.7ശതമാനം അധികമാണിത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദത്തില്‍ ലാഭത്തില്‍ 1.6 ശതമാനം ഇടിവുണ്ടായി.

90 കോടി രൂപയുടെ വരുമാനമാണ് ഐടി ഇതര വ്യവസായത്തില്‍നിന്നു നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനി പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ നാലു കോടി ഓഹരി തിരികെ വാങ്ങാനുള്ള പ്രമേയത്തിനു വിപ്രോ ബോര്‍ഡ് അംഗീകാരം നല്‍കിയതായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജതിന്‍ ദലാല്‍ പറഞ്ഞു.

2020 സാമ്പത്തിക വര്‍ഷമാകുമ്പോള്‍ വരുമാനം നിലവിലുള്ള 7.7 ബില്ല്യണ്‍ ഡോളറില്‍ നിന്ന് 15 ബില്ല്യണ്‍ ഡോളറാക്കി ഉയര്‍ത്തുകയാണു ലക്ഷ്യമെന്നു സിഇഒ അബിദാലി നീമുച്ച് വാല പറഞ്ഞു.

Follow Us:
Download App:
  • android
  • ios