Asianet News MalayalamAsianet News Malayalam

മൂന്ന് വര്‍ഷം കാലാവധി ശേഷിക്കെ ലോക ബാങ്ക് പ്രസിഡന്‍റ് ജിം യോങ് കിം രാജിവച്ചു

ലോക ബാങ്കിന്‍റെ പ്രസിഡന്‍റായി സേവനം ചെയ്യാൻ കഴി‍ഞ്ഞതിൽ സന്തോഷം. ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായതിൽ അഭിമാനിക്കുന്നു എന്നായിരുന്നു രാജിക്ക് ശേഷമുള്ള ജിം യോങ് കിംന്‍റെ പ്രസ്താവന.

world bank president jim yong kim announces resignation
Author
Washington, First Published Jan 8, 2019, 9:27 AM IST

വാഷിങ്ടണ്‍:  ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം സ്ഥാനമൊഴിഞ്ഞു. മൂന്ന് വർഷത്തെ കാലാവധി ബാക്കിയിരിക്കെയാണ് അദ്ദേഹത്തിന്റെ  അപ്രതീക്ഷിത രാജി. വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരഭവുമായി സഹകരിക്കുന്നതിന് ജിം യോങ് സ്ഥാനമൊഴിയുന്നു എന്നാണ് ലോക ബാങ്കിന്‍റെ ഔദ്യോഗിക വിശദീകരണം. ലോക ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ക്രിസ്റ്റീന ജോർജിയോവയ്ക്കാകും പകരം ചുമതല. ലോ​ക​ബാ​ങ്കി​ന്‍റെ ത​ല​പ്പ​ത്ത് ര​ണ്ടു​ത​വ​ണ​യാ​യി ആ​റു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷ​മാ​ണ് കിം ​പ​ടി​യി​റ​ങ്ങു​ന്ന​ത്. 

ലോക ബാങ്കിന്‍റെ പ്രസിഡന്‍റായി സേവനം ചെയ്യാൻ കഴി‍ഞ്ഞതിൽ സന്തോഷം. ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായതിൽ അഭിമാനിക്കുന്നു എന്നായിരുന്നു രാജിക്ക് ശേഷമുള്ള ജിം യോങ് കിംന്‍റെ പ്രസ്താവന. അതേ സമയം അപ്രതീക്ഷിത രാജിയെ കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ലോക ബാങ്കോ ജിം യോങ്ങോ പുറത്ത് വിട്ടിട്ടില്ല.

2012 ജൂ​ലൈ ഒ​ന്നി​നാ​ണ് തെക്കൻ കൊറിയക്കാരനായ കിം ലോ​ക​ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ആ​ദ്യ​മാ​യി ചു​മ​ത​ല​യേ​റ്റ​ത്. ശേഷം  2017 ജൂ​ലൈ​യി​ൽ ര​ണ്ടാം വ​ട്ട​വും കിം ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​യ്ക്ക് കി​മ്മി​ന്‍റെ പേ​ര് മാ​ത്ര​മേ നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ടി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ അ​ഞ്ച് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​തെ സ്ഥാ​ന​മൊ​ഴി​യാ​നാ​യി​രു​ന്നു കി​മ്മി​ന്‍റെ തീ​രു​മാ​നം. വൈദ്യ ശാസ്ത്രത്തിൽ ബിരുദം നേടിയ ജിം നരവംശ ശാസ്ത്രത്തിൽ അവഗാഹമുള്ള വ്യക്തികൂടിയാണ് അദ്ദേഹം.
 

Follow Us:
Download App:
  • android
  • ios