Asianet News MalayalamAsianet News Malayalam

ടെന്‍ സ്‌പോര്‍ട്‌സിനെ സോണി സ്വന്തമാക്കി

ZEE sells Ten Sports to Sony for 385 mn
Author
New Delhi, First Published Sep 3, 2016, 3:06 AM IST

മുംബൈ: ഏഷ്യയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ചാനലായ ടെന്‍ സ്‌പോര്‍ട്‌സിനെ സോണി പിക്‌ചേഴ്‌സ് സ്വന്തമാക്കി. 2,600 കോടി രൂപയ്ക്കാണ് സീ നെറ്റ്‌വര്‍ക്കില്‍ നിന്ന് സോണി പിക്‌ചേഴ്‌സ് ടെന്‍ സ്‌പോര്‍ട്‌സിനെ വാങ്ങിയത്. 2002ല്‍ ദുബായ് ആസ്ഥാനമായി താജ് ടെലിവിഷന്‍ ആരംഭിച്ച ടിവി ചാനലാണ് ടെന്‍ സ്‌പോര്‍ട്‌സ്. പിന്നീട് സീ നെറ്റ്‌വര്‍ക്ക് ടെന്നിനെ ഏറ്റെടുത്തു. 

ടെന്‍ വണ്‍, ടെന്‍ ടു, ടെന്‍ ഗോള്‍ഫ് തുടങ്ങിയ പേരുകളിലാണ് ഇപ്പോള്‍ ടെന്‍ സ്‌പോര്‍ട്‌സ് ചാനലുകളുള്ളത്. പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുകളുടെ സംപ്രേക്ഷണാവകാശം ടെന്‍ സ്‌പോര്‍ട്‌സിനാണ്. ഐപിഎല്ലിന് പുറമേ 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫാ ലോകകപ്പ് സംപ്രേക്ഷണാവകാശവും സോണി നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios