Asianet News MalayalamAsianet News Malayalam

ഡിജിറ്റല്‍ വാഹന വായ്പയുമായി ആക്സിസ് ബാങ്കും ഹ്യുണ്ടായും

ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ഹ്യുണ്ടായ് കാര്‍ വാങ്ങുന്നതിന് ആവശ്യമായ പണം ഹ്യുണ്ടായുടെ 'വണ്‍ സ്റ്റോപ്പ് ഷോപ്പ്' പ്ലാറ്റ്ഫോമിലൂടെ ആക്സിസ് ബാങ്ക് ഡിജിറ്റലായി ലഭ്യമാക്കും. 

axis bank digital vehicle loan
Author
Thiruvananthapuram, First Published Jan 6, 2021, 6:12 PM IST

തിരുവനന്തപുരം: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുമായി ചേര്‍ന്ന് റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ വാഹന വായ്പ ലഭ്യമാക്കുന്നു. ഹ്യുണ്ടായിയുടെ ഓട്ടോ റീട്ടെയില്‍ പ്ലാറ്റ്ഫോമായ 'ക്ലിക്ക് ടു ബൈ'യിലൂടെ (സിടിബി) പൂര്‍ണമായും ഡിജിറ്റലായാണ് ഉപഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കുകയെന്ന് ബാങ്ക് വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ഹ്യുണ്ടായ് കാര്‍ വാങ്ങുന്നതിന് ആവശ്യമായ പണം ഹ്യുണ്ടായുടെ 'വണ്‍ സ്റ്റോപ്പ് ഷോപ്പ്' പ്ലാറ്റ്ഫോമിലൂടെ ആക്സിസ് ബാങ്ക് ഡിജിറ്റലായി ലഭ്യമാക്കും. നഗരങ്ങളിലെയും ഗ്രാമീണ മേഖലകളിലേയും ഉപഭോക്താക്കള്‍ക്ക് സൗകര്യം ലഭ്യമാണ്.

വാഹന വായ്പാ വ്യവസായം മാറ്റങ്ങളുടെ പാതയിലാണ്. കാറിനെ കുറിച്ചുള്ള ഗവേഷണം മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് വരെയുള്ള കാര്യങ്ങള്‍ സംയോജിപ്പിച്ച് ഓണ്‍ലൈനായി ലഭ്യമാക്കുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ച് വായ്പ ലഭ്യമാക്കി കാര്‍ വീട്ടുപടിക്കലെത്തിക്കുന്നു. ഓട്ടോ വായ്പയിലെ ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ ആക്സിസ് ബാങ്ക് മുന്നിലുണ്ട്. ഡിജിറ്റല്‍ പരിഹാരങ്ങളോടെ ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കുന്നതായും ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി.
 

Latest Videos
Follow Us:
Download App:
  • android
  • ios