Asianet News MalayalamAsianet News Malayalam

ആം ആദ്മി- കോണ്‍ഗ്രസ് സഖ്യമുണ്ടാകും: സീറ്റ് വിഭജനത്തിന് രാഹുലിന്‍റെ അനുമതി

കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം അനുസരിച്ച് ദില്ലിയില്‍ ആകെയുള്ള ഏഴ് സീറ്റില്‍ നാല് സീറ്റില്‍ ആം ആദ്മിയും മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കുക എന്നതാണ് നിലവില്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ രൂപംകൊണ്ടിരിക്കുന്ന ധാരണ. 

aam admi to tie up with congress in delhi for loksabha polls
Author
Delhi, First Published Apr 6, 2019, 11:52 AM IST

ദില്ലി: ദില്ലിയില്‍ ആം ആദ്മിയുമായുള്ള സഖ്യനീക്കത്തിന് ദില്ലി കോണ്‍ഗ്രസ് ഘടകത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കി. ഇന്ന് രാവിലെ ദില്ലി പിസിസി അധ്യക്ഷ ഷീലാ ദീക്ഷിത്, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ദില്ലിയുടെ ചുമതലയുള്ള പിസി ചാക്കോ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ആം ആദ്മി പാര്‍ട്ടിയുമായി സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ക്ക് രാഹുല്‍ അനുമതി നല്‍കി. 

കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം അനുസരിച്ച് ദില്ലിയില്‍ ആകെയുള്ള ഏഴ് സീറ്റില്‍ നാല് സീറ്റില്‍ ആം ആദ്മിയും മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കുക എന്നതാണ് നിലവില്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ രൂപംകൊണ്ടിരിക്കുന്ന ധാരണ. ന്യൂദില്ലി,ചാന്ദ്നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ദില്ലി സീറ്റുകള്‍ കോണ്‍ഗ്രസിനും ബാക്കി സീറ്റുകള്‍ ആം ആദ്മിക്കും എന്ന രീതിയിലാണ് ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നത്. 

ദില്ലിക്കൊപ്പം ഹരിയാനയില്‍ സഖ്യം വേണമെന്ന് ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഹരിയാനയിലെ പത്ത് സീറ്റില്‍ ഒന്ന് ആം ആദ്മി പാര്‍ട്ടിക്ക് വിട്ടു കൊടുത്തു കൊണ്ടുള്ള രാഷ്ട്രീയസഖ്യം വേണമെന്നാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഇക്കാര്യം കോണ്‍ഗ്രസിന്‍റെ സജീവ പരിഗണനയിലാണെന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios