Asianet News MalayalamAsianet News Malayalam

മമതയുടെ ഭരണം ബംഗാളിലെ സംസ്കാരത്തെ തകര്‍ത്തുവെന്ന് അമിത് ഷാ

 മമതയുടെ ഭരണത്തിൽ നിന്ന് പശ്ചിമബംഗാൾ ജനത മുക്തി നേടണമെന്നും അമിത് ഷാ ആലിപ്പൂർദ്വാറിലെ  തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
 

amit shah slams mamata banerjee
Author
Kolkata, First Published Mar 29, 2019, 4:09 PM IST

കൊല്‍ക്കത്ത: മമതാ ബാനർജിയുടെ ഭരണം  ബംഗാളിലെ സംസ്കാരത്തെ തകർത്തുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്തിനും പശ്ചിമബംഗാളിലും ഏറെ പ്രാധാന്യമുള്ളതാണ്. മമതയുടെ ഭരണത്തിൽ നിന്ന് പശ്ചിമബംഗാൾ ജനത മുക്തി നേടണമെന്നും അമിത് ഷാ ആലിപ്പൂർദ്വാറിലെ  തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.

രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കാന്‍ നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു. കോൺ​ഗ്രസിനോ രാഹുൽ ​ഗാന്ധിക്കോ അതിന് സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. അസമിലെ കാലിയബോറിൽ സംഘടിപ്പിച്ച പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Follow Us:
Download App:
  • android
  • ios