Asianet News MalayalamAsianet News Malayalam

വിദ്വേഷ പ്രസം​ഗം നടത്തിയ യോ​ഗിക്കെതിരെ നടപടി എടുത്തിട്ടുണ്ടോ?: തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ വിമർശനം

ആരെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാലോ അല്ലെങ്കിൽ ജാതിയോ മതമോ ഉപയോ​ഗിച്ച് വോട്ട് തേടിയാലോ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയക്കും. എന്നാൽ ആ നോട്ടീസിന് മേൽ കമ്മീഷൻ പിന്നീടൊരു നടപടിയും എടുക്കില്ലെന്നും കോടതി കുറ്റപ്പെടുത്തി.

Are You Aware Of Your Powers supreme Court To Election Commission
Author
New Delhi, First Published Apr 15, 2019, 2:49 PM IST

ദില്ലി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തുടർക്കഥയാകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. വിദ്വേഷ പ്രസം​ഗം നടത്തിയതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ നടപടി എടുത്തിട്ടുണ്ടോയെന്നും തങ്ങളുടെ അധികാരങ്ങളെക്കുറിച്ച് ബോധവാന്മാരാണോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ചോദിച്ചു. 

ആരെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാലോ അല്ലെങ്കിൽ ജാതിയോ മതമോ ഉപയോ​ഗിച്ച് വോട്ട് തേടിയാലോ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയക്കും. എന്നാൽ ആ നോട്ടീസിന് മേൽ കമ്മീഷൻ പിന്നീടൊരു നടപടിയും എടുക്കില്ലെന്നും കോടതി കുറ്റപ്പെടുത്തി. ആർക്കൊക്കെ, എത്ര തവണ നോട്ടീസ് അയച്ചിട്ടുണ്ട്‌? പ്രത്യേകിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്. അദ്ദേഹത്തിനെതിരെ ഇതുവരെ നടപടി എടുത്തോ?-കോടതി ചോദിച്ചു. എന്നാൽ യോ​ഗിയുടെ കേസ് അടച്ചുപൂട്ടി എന്നായിരുന്നു കമ്മീഷന്റെ മറുപടി.  
 
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളെ സംബന്ധിച്ച കൂടുതല്‍ വിശദീകരണത്തിന് കമ്മീഷന്റെ പ്രതിനിധിയോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ജാതി-മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനെതിരെ നൽകിയ ഹർജിയിലാണ് കോടതി നടപടി.  
 
 

Follow Us:
Download App:
  • android
  • ios