Asianet News MalayalamAsianet News Malayalam

ആദ്യഘട്ടത്തിൽ തരംഗമില്ല; യുപിയിൽ പോയത് കിഴക്കേ ഇന്ത്യയില്‍ നേടാനാവുമെന്ന പ്രതീക്ഷയില്‍ ബിജെപി

ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പിലേക്ക് പോയ 91 സീറ്റുകളിൽ നിലവിൽ 32 സീറ്റുകൾ മാത്രമാണ് എൻഡിഎ പക്ഷത്ത് ഉണ്ടായിരുന്നതെന്നാണ് വിലയിരുത്തല്‍. ഉത്തർപ്രദേശിലെ എട്ടു സീറ്റുകൾ അതേപടി നിലനിറുത്താൻ കഴിയില്ലെന്നാണ് വോട്ടെടുപ്പിന് ശേഷം പാർട്ടി വിലയിരുത്തുന്നത്.

bjp wave wasnt in first phase party look forward to other phases
Author
New Delhi, First Published Apr 13, 2019, 6:48 PM IST

ദില്ലി: ആദ്യഘട്ട വോട്ടെടുപ്പിൽ ബിജെപിക്കും പ്രാദേശിക പാർട്ടികൾക്കും ഇടയിൽ കടുത്ത മത്സരം നടന്നു എന്ന് വിലയിരുത്തൽ. ഉത്തർപ്രദേശിൽ നഷ്ടമായ സീറ്റുകൾ കിഴക്കേ ഇന്ത്യയിൽ നേടാനാകും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഒറ്റയ്ക്ക് ബിജെപി ഭൂരിപക്ഷം നേടാനുള്ള തരംഗം ആദ്യ ഘട്ടത്തിൽ ദൃശ്യമാകാത്തത് പാർട്ടി കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നാണ് സൂചന.

bjp wave wasnt in first phase party look forward to other phases

91 സീറ്റുകളുടെ ഫലം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലായി കഴിഞ്ഞു. 97 സീറ്റുകളുടെ പ്രചാരണം ചൊവ്വാഴ്ച അവസാനിക്കും. ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പിലേക്ക് പോയ 91 സീറ്റുകളിൽ നിലവിൽ 32 സീറ്റുകൾ മാത്രമാണ് എൻഡിഎ പക്ഷത്ത് ഉണ്ടായിരുന്നതെന്നാണ് വിലയിരുത്തല്‍. ഉത്തർപ്രദേശിലെ എട്ടു സീറ്റുകൾ അതേപടി നിലനിറുത്താൻ കഴിയില്ലെന്നാണ് വോട്ടെടുപ്പിന് ശേഷം പാർട്ടി വിലയിരുത്തുന്നത്. മൂന്നു സീറ്റുകൾ എങ്കിലും നഷ്ടമാകാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. 

bjp wave wasnt in first phase party look forward to other phases

മഹാരാഷ്ട്രയിലെ ഏഴിൽ രണ്ടു സീറ്റുകളിൽ കടുത്ത മത്സരം നടന്നു എന്നാണ് ബിജെപി കരുതുന്നത്. ബീഹാറിലും ഗയ സീറ്റ് നിലനിറുത്താനാകുമോ എന്ന സംശയമുണ്ട് ബിജെപിക്ക്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി നാല് നേടിയത് ഇത്തവണ ഒന്നായി ചുരുങ്ങാമെന്നും കണക്കുകൂട്ടുന്നുണ്ട് നേതൃത്വം. അതായത് ആദ്യ ഘട്ടത്തിൽ നിലവിലുള്ള 9 സീറ്റ് നഷ്ടമാകാം.

bjp wave wasnt in first phase party look forward to other phases

പശ്ചിമബംഗാളിൽ ഒന്നും ഒഡീഷയിൽ രണ്ടു സീറ്റും നേടി ത്രിപുരയിൽ ഒരു സീറ്റും നേടി ഈ വ്യത്യാസം ആഞ്ചായി കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപിയുള്ളത്. അതായത് ആദ്യ ഘട്ടത്തിൽ തന്നെ അഞ്ചു സീറ്റുകളെങ്കിലും കുറഞ്ഞേക്കാം. സർ‍വ്വെകൾ ബിജെപിക്ക് പരമാവധി 240 സീറ്റ് ലഭിക്കുമെന്ന സൂചനയാണ് നല്കുന്നത്. 

bjp wave wasnt in first phase party look forward to other phases

കേവല ഭൂരിപക്ഷം എന്ന കഴിഞ്ഞ തവണത്തെ മാജിക് ആവർത്തിക്കണമെങ്കിൽ വൻ തരംഗം ഉണ്ടാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയും. മോദി ഘടകമാണ്, വോട്ട് മോദിക്കെന്നാണ് ബി ജെ പിക്ക് വോട്ടു ചെയ്തവരും പ്രതികരിക്കുന്നത്. എന്നാൽ 2014ലും 2017ലും ദൃശ്യമായ തരംഗം ഇല്ലെന്നും ഇവര്‍ വിശദമാക്കുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ തീവ്ര നിലപാട് ബിജെപിയിൽ നിന്ന് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍.

Follow Us:
Download App:
  • android
  • ios