Asianet News MalayalamAsianet News Malayalam

സ്ഥാനാര്‍ത്ഥി തര്‍ക്കത്തില്‍ കോണ്‍ഗ്രസും ബിജെപിയും; പ്രചാരണ തിരക്കില്‍ ജോയ്സ് ജോര്‍ജ്

ആരെ സ്ഥാനാർത്ഥിയാക്കണമെന്ന് യുഡിഎഫും എൻഡിഎയും തലപുകയ്ക്കുമ്പോൾ പ്രചാരണപ്രവർത്തനങ്ങളിൽ ഏറെ മുന്നോട്ട് പോയിരിക്കുകയാണ് ജോയ്സ്.  എൽഡിഎഫിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും കട്ടപ്പനയിലെ കണ്‍വെൻഷനോടെ തുടക്കമായി.

candidate discussion not completed in bjp and congress Joice George leads in campaign
Author
Kattappana, First Published Mar 14, 2019, 9:23 AM IST

കട്ടപ്പന: ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യം എങ്ങുമെത്താതിരിക്കെ പ്രചാരണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയിരിക്കുകയാണ് ഇടത് സ്ഥാനാർത്ഥി ജോയ്സ് ജോർജ്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്കും തുടക്കമായി. 

കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ജോയ്സും എൽഡിഎഫുമുള്ളത്. ആരെ സ്ഥാനാർത്ഥിയാക്കണമെന്ന് യുഡിഎഫും എൻഡിഎയും തലപുകയ്ക്കുമ്പോൾ പ്രചാരണപ്രവർത്തനങ്ങളിൽ ഏറെ മുന്നോട്ട് പോയിരിക്കുകയാണ് ജോയ്സ്. മണ്ഡലത്തിലെ പ്രമുഖരെയെല്ലാം നേരിൽ കണ്ട് ആശിർവാദം വാങ്ങിക്കഴിഞ്ഞു. വോട്ടർമാരെയും കണ്ടുതുടങ്ങി.

എൽഡിഎഫിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും കട്ടപ്പനയിലെ കണ്‍വെൻഷനോടെ തുടക്കമായി. ഇടത് സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്നതിനൊപ്പം , കേന്ദ്ര സർക്കാരിനും കോണ്ഗ്രസിനുമെതിരായ മന്ത്രി എംഎം മണിയടക്കമുള്ളവരുടെ വിമർശനങ്ങളും പ്രവർത്തകർക്ക് ഏറെ ആവേശം നൽകുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios