Asianet News MalayalamAsianet News Malayalam

വയനാട്ടിലെ സ്ഥാനാർത്ഥിത്വം: തീരുമാനമെടുത്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളോട്

മുതിർന്ന നേതാക്കളോട് രാഹുൽ മത്സരിക്കുന്ന കാര്യം തിരക്കിയപ്പോഴാണ് തീരുമാനമെടുത്തിട്ടില്ലെന്ന് മറുപടി കിട്ടിയതായി അവർ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമോ എന്നറിയാൻ കാത്തിരിക്കണം. 

candidature in wayanad no decision is taken says rahul to senior leaders
Author
AICC Office, First Published Mar 25, 2019, 3:16 PM IST

ദില്ലി: വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. മത്സരിക്കണോ എന്ന കാര്യം രാഹുൽ ഗാന്ധി തന്നെ അന്തിമമായി തീരുമാനിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. 

ഇന്ന് രാവിലെ 11 മണിക്ക് നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിൽ കോൺഗ്രസിന്‍റെ പ്രകടനപത്രികയെക്കുറിച്ച് മാത്രമാണ് ചർച്ചയായതെന്നാണ് സൂചന. ഉച്ചയ്ക്ക് ശേഷമാണ് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്. ഈ യോഗത്തിൽ രാഹുലിന്‍റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ചർച്ചയുണ്ടാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. 

കേരളം ഉൾപ്പടെയുള്ള സംസ്ഥാനഘടകങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനാൽ എന്താണ് തീരുമാനമെന്ന് മുതിർന്ന നേതാക്കൾ രാഹുലിനോട് നേരിട്ട് തിരക്കിയത്. എന്നാൽ 'അക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല' എന്ന ഒറ്റ വരി മറുപടി മാത്രമാണ് രാഹുൽ മറുപടി നൽകിയത്. 

പ്രവർത്തകസമിതിയ്ക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിന്‍റെ കാര്യത്തിൽ ഒന്നും പ്രതികരിക്കാൻ രാഹുൽ ഗാന്ധി തയ്യാറായിരുന്നില്ല. അമേഠിക്ക് പുറമെ മറ്റേതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കുമെന്നോ ഇല്ലെന്നോ ഉത്തരം നൽകാൻ പോലും രാഹുൽ ഗാന്ധി തയ്യാറായില്ല. പ്രകടന പത്രികയിലെ വിശദാംശങ്ങൾ പറയാൻ വേണ്ടി മാത്രമാണ് വാര്‍ത്താ സമ്മേളനമെന്നും ബാക്കി കാര്യങ്ങൾ പിന്നെ പറയാമെന്നുമായിരുന്നു രാഹുലിന്‍റെ പ്രതികരണം. 

ചിത്രം: മനു സിദ്ധാർത്ഥൻ, ക്യാമറാമാൻ, ദില്ലി ബ്യൂറോ

candidature in wayanad no decision is taken says rahul to senior leaders

Follow Us:
Download App:
  • android
  • ios