Asianet News MalayalamAsianet News Malayalam

ബിജെപി സ്ഥാനാർത്ഥി പട്ടികയ്ക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം; പ്രഖ്യാപനം ഇന്നുണ്ടായേക്കും

രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷം ബിജെപി സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയത്. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനം ഉണ്ടാകും. 

center approved bjps candidate list
Author
Delhi, First Published Mar 20, 2019, 5:25 AM IST

ദില്ലി: കേരളത്തിലെ ബി ജെ പിയുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക്  കേന്ദ്ര നേതൃത്വം അംഗീകാരം നൽകി. രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷം പട്ടിക തയ്യാറാക്കിയത്. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനം ഉണ്ടാകും. 

ചില സ്ഥാനാർത്ഥികളുടെ സമ്മതം കൂടി വാങ്ങേണ്ടതുണ്ടെന്ന് യോഗത്തിന് ശേഷം ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് അറിയിച്ചു.  മറ്റു ചില സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കാൻ  ഇന്നും തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. ഇത് പൂർത്തിയായ ശേഷം ഒരുമിച്ച് പ്രഖ്യപിക്കാനാണ് തീരുമാനം. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടികയിൽ  ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പത്തനംതിട്ട ഉൾപ്പെടെയുള്ള സീറ്റുകളിലെ സ്ഥാനാർത്ഥികളെക്കുറിച്ച് പ്രതികരിക്കാൻ നേതാക്കൾ തയ്യാറായില്ല. 

പത്തനംതിട്ട, തൃശ്ശൂർ സീറ്റുകളെച്ചൊല്ലിയുള്ള തർക്കത്തിലുടക്കി ബി ജെ പി സ്ഥനാര്‍ത്ഥി പട്ടിക ഇത്തവണയും ഏറ്റവുമൊടുവിലാണ് എത്തുന്നത്. ഇഷ്ടപ്പെട്ട മണ്ഡലങ്ങൾ ഇല്ലെങ്കിൽ മത്സരിക്കില്ലെന്ന് കൂടുതൽ നേതാക്കൾ നിലപാട് കടുപ്പിച്ചതോടെയാണ് ബി ജെ പിയില്‍ ആശയക്കുഴപ്പം രൂക്ഷമായത്. 

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ മത്സരിക്കും എന്ന കാര്യത്തില്‍ ആദ്യമേ തന്നെ തീരുമാനം വന്നിരുന്നു. സാധ്യതാപട്ടിക ഇങ്ങനെ: 

തിരുവനന്തപുരം: കുമ്മനം രാജശേഖരൻ
പത്തനംതിട്ട: പി എസ് ശ്രീധരൻ പിള്ള
എറണാകുളം: ടോം വടക്കൻ
ആലപ്പുഴ: കെ എസ് രാധാകൃഷ്ണൻ
ചാലക്കുടി: എ എൻ രാധാകൃഷ്ണൻ
പാലക്കാട്: കൃഷ്ണകുമാർ
കോഴിക്കോട്: പ്രകാശ് ബാബു
മലപ്പുറം: ഉണ്ണികൃഷ്ണൻ
പൊന്നാനി: വി ടി രമ
വടകര: സജീവൻ
കാസർകോട്: പ്രകാശ് ബാബു

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് വാങ്ങിയ ബി ജെ പി സ്ഥാനാർത്ഥി ഒ രാജഗോപാലാണ്. രണ്ടാമത്തെയാൾ കെ സുരേന്ദ്രൻ. മൂന്നാമത്തേത് എം ടി രമേശും. നാലാമത്തേതാകട്ടെ ശോഭാ സുരേന്ദ്രനും. അങ്ങനെ, നാല് ബിജെപി നേതാക്കൾക്കാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിന് മേൽ വോട്ട് കിട്ടിയത്. 

Follow Us:
Download App:
  • android
  • ios