Asianet News MalayalamAsianet News Malayalam

മൂന്നാം സീറ്റ്: കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച ഇന്ന് കോഴിക്കോട്

കോഴിക്കോട്,മലപ്പുറം ജില്ലകളിലെ ലോക്സഭ മണ്ഡങ്ങളില്‍ മുസ്ലീംലീഗും കോണ്‍ഗ്രസ്സും  തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇരുപാര്‍ട്ടികളുടേയും ജില്ലാ നേതാക്കളുടെ യോഗവും  ഇന്ന് ചേരുന്നുണ്ട്. 

congress league leaders meeting today to discuss third seat issue
Author
Kozhikode, First Published Mar 8, 2019, 8:54 AM IST

കോഴിക്കോട്: ലോക്സഭ തെരെ‍ഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്‍റെ മൂന്നാം സീറ്റ് ആവശ്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍‍ഗ്രസ്സ് - മുസ്ലീം ലീഗ് നേതാക്കള്‍ കോഴിക്കോട് യോഗം ചേരും. രാവിലെ പത്തിന് ഗസ്റ്റ് ഹൗസിലാണ് യോഗം. മൂന്നാം സീറ്റ് ലീഗിന് അവകാശപ്പെട്ടതാണെന്ന വാദം നേതാക്കള്‍ വീണ്ടും യോഗത്തില്‍ ഉന്നയിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ മുസ്ലീംലീഗ് കടുപിടുത്തിന് മുതിരില്ലെന്നാണ് സൂചന. 

നേരത്തെയും നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.യോഗത്തില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുസ്ലീം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ് എന്നിവര്‍ പങ്കെടുക്കും. 

കോഴിക്കോട്,മലപ്പുറം ജില്ലകളിലെ ലോക്സഭ മണ്ഡങ്ങളില്‍ മുസ്ലീംലീഗും കോണ്‍ഗ്രസ്സും  തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇരുപാര്‍ട്ടികളുടേയും ജില്ലാ നേതാക്കളുടെ യോഗവും  ഇന്ന് ചേരുന്നുണ്ട്. കോഴിക്കോട് ഡിസിസിയില്‍ പതിനൊന്ന് മണിക്കാണ് യോഗം. ഇരുപാര്‍ട്ടികളുടേയും സംസ്ഥാന നേതാക്കള്‍ക്ക് പുറമെ കോഴിക്കോട് മലപ്പുറം ജില്ലകളിലെ ഡി

Follow Us:
Download App:
  • android
  • ios