Asianet News MalayalamAsianet News Malayalam

ബംഗാളിൽ സിപിഎം - കോൺഗ്രസ് നീക്കുപോക്ക്; സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ല

സിപിഎം കേന്ദ്രകമ്മിറ്റിയാണ് കോൺഗ്രസുമായി ധാരണയാകാമെന്ന തീരുമാനമെടുത്തത്. ആറ് സീറ്റുകളിലാണ് നീക്കുപോക്ക്.

cpm and congress to have an understanding in bengal
Author
Kolkata, First Published Mar 4, 2019, 3:43 PM IST

ദില്ലി: പശ്ചിമബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിന് സിപിഎം. സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇക്കാര്യത്തിൽ വിട്ടുവീഴ്‍ചയ്ക്ക് കോൺഗ്രസും തയ്യാറായിട്ടുണ്ട്. കേരളത്തിൽ പരസ്പരം മത്സരിക്കുമ്പോഴാണ് കോൺഗ്രസും സിപിഎമ്മും പശ്ചിമബംഗാളിൽ ചരിത്രപരമായ ഒരു നീക്കുപോക്കിന് തയ്യാറാകുന്നത്.

കോൺഗ്രസിന്‍റെ നാലും സിപിഎമ്മിന്‍റെ രണ്ടും സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ല എന്നാണ് ധാരണയായിട്ടുള്ളത്. ഇതിന് പുറമേ ഒരു സീറ്റിൽക്കൂടി നീക്കു പോക്കുണ്ടായേക്കും. അങ്ങനെയെങ്കിൽ പശ്ചിമബംഗാളിൽ ആകെ ഏഴ് സീറ്റുകളിൽ സിപിഎം കോൺഗ്രസ് നീക്കുപോക്ക് ഉരുത്തിരിയും.

ബിജെപിയെ ഒന്നിച്ച് നിന്ന് നേരിടുക എന്നതാണ് ലക്ഷ്യമെന്ന് സിപിഎം സിസി വിലയിരുത്തി. സഖ്യം വേണമെന്ന പശ്ചിമബംഗാൾ ജില്ലാ ഘടകത്തിന്‍റെ നിലപാടിനെ നേരത്തേ സിപിഎം പൊളിറ്റ് ബ്യൂറോയും ശരിവച്ചിരുന്നു. ഇപ്പോൾ കേന്ദ്രകമ്മിറ്റിയും നീക്കുപോക്കിന് തയ്യാറാകുന്നു.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസുമായുള്ള ചർച്ചകളിൽ കൃത്യമായ ധാരണ ഉരുത്തിരിഞ്ഞിരുന്നില്ല. സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റായ റായ്‍ഗഞ്ച് വിട്ടുകൊടുക്കില്ല എന്നായിരുന്നു കോൺഗ്രസിന്‍റെ നിലപാട്. ഇതോടെ സഖ്യചർച്ചകളിൽ സമവായമായില്ല. പരമാവധി തൃണമൂലിനും ബിജെപിക്കും എതിരായ വോട്ടുകൾ ഭിന്നിക്കാതെ സ്വന്തം തട്ടകങ്ങൾ നിലനിർത്തുക എന്നതാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്.

Follow Us:
Download App:
  • android
  • ios