Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് മഹാരാഷ്ട്രയിൽ സ്ഫോടനം; ജവാന് പരിക്ക്

ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ വോട്ടിങ് നടക്കേണ്ട ഗഡ്‌ചിറോളി മേഖലയിലാണ് സ്ഫോടനം നടന്നത്

Day ahead of Ist phase LS poll voting blast in Gadchiroli CRPF jawan injured
Author
Gadchiroli, First Published Apr 10, 2019, 8:09 PM IST

മുംബൈ: ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ വോട്ടിങിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മഹാരാഷ്ട്രയിൽ സ്ഫോടനം. ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് സ്വാധീന മേഖലയായ ഗഡ്‌ചിറോളിയിലാണ് ആക്രമണം നടന്നത്. 

എഡപ്പള്ളി തഹസിലിന് കീഴിലെ ഗട്ട ജാംബിയ ഗ്രാമത്തിലാണ് സ്ഫോടനം നടന്നത്. തെരഞ്ഞെടുപ്പ് സംഘം പോളിങ് സ്റ്റേഷനിലേക്ക് പൊലീസ് സുരക്ഷയിൽ നീങ്ങുകയായിരുന്നു. ഇവർക്ക് 191ാം ബറ്റാലിയനിലെ സിആർപിഎഫ് ജവാന്മാരും ഉണ്ടായിരുന്നു.

ഇവർ സഞ്ചരിച്ച പാതയുടെ മധ്യത്തിൽ റോഡിൽ തടസം സൃഷ്ടിച്ചായിരുന്നു ബൈക്ക് ഉണ്ടായിരുന്നത്. ബോംബ് ഇതിനകത്തായിരുന്നു ഘടിപ്പിച്ചത്. 

മഹാരാഷ്ട്രയിൽ ആദ്യ ഘട്ട വോട്ടിങ് നടക്കുന്ന ഏഴ് മണ്ഡലങ്ങളിൽ ഒന്നാണ് ‌ഗഡ്‌ചിറോളി.

Follow Us:
Download App:
  • android
  • ios